അമേരിക്കയ്ക്ക് പുതിയ പ്രഭാതം: കമല ഹാരിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 7, 2020

അമേരിക്കയ്ക്ക് പുതിയ പ്രഭാതം: കമല ഹാരിസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് ഇത് പുതിയ പ്രഭാതമാണെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കന്‍ ജനത ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡന്‍. നാലു വര്‍ഷം ജനങ്ങള്‍ ഐക്യത്തിനും തുല്യതയ്്ക്കും വേണ്ടി പോരാടി. തുല്യതയ്ക്കായ്ക്കുള്ള കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണിത്.- തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തോട് നടത്തിയ ആദ്യ പ്രസംഗത്തില്‍ കമല പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് അംഗം ജോണ്‍ ലെവിസ് പറഞ്ഞപോലെ, ജനാധിപത്യം ഒരു അവസ്ഥയല്ല, പ്രവര്‍ത്തിയാണ്. അതിന് ഒരിക്കലും ഉറപ്പില്ല. ജനാധിപത്യത്തിനു വേണ്ടി പോരാടാന്‍ നാം തയ്യാറാകുമ്പോഴാണ് അത് ശക്തമാകുന്നത്. എവിടെ സന്തോഷമുണ്ടോ, അവിടെ പുരോഗതിയുണ്ട്. ഒരു മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയും. ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടേണ്ടിവരും. അതിന് ത്യാഗങ്ങള്‍ സഹിക്കണം. പക്ഷേ അവിടെ സന്തോഷവും പുരോഗതിയുമുണ്ടാകും. നിങ്ങള്‍ പ്രതീക്ഷയും ഐക്യവും ഔചിത്യവും ശാസ്ത്രവും സത്യവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.- കമല പറഞ്ഞു.

വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്.



from mangalam.com https://ift.tt/3eAAOfv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages