'മറ്റ് രാജ്യങ്ങളോട് ട്രമ്പ് യുദ്ധം ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് ഇപ്പൊഴും അയാളെ ന്യായീകരിക്കുന്നവരോട് സത്യത്തില്‍ പുച്ഛം തോന്നുന്നു' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 7, 2020

'മറ്റ് രാജ്യങ്ങളോട് ട്രമ്പ് യുദ്ധം ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് ഇപ്പൊഴും അയാളെ ന്യായീകരിക്കുന്നവരോട് സത്യത്തില്‍ പുച്ഛം തോന്നുന്നു'

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ പ്രസിഡന്റ് ആയിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രിതികണം പങ്കുവെച്ചിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. അധികാരം കിട്ടിയാല്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്നും ആരെയും ചവിട്ടിത്തേക്കാമെന്നും വെറുപ്പും വംശീയതയും വിറ്റ് പുട്ടടിക്കാമെന്നും കരുതുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് കരുതിയാല്‍ മതി. ഒരിക്കല്‍ ജനങ്ങള്‍ക്ക് വിവരം വയ്ക്കും.
അന്ന് നിങ്ങളുടെ സൂര്യന്‍ അസ്തമിക്കും.- നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

ട്രമ്പ് തോറ്റ് തുന്നം പാടിയതുകൊണ്ട് തന്നെയാണു സന്തോഷം.

മറ്റ് രാജ്യങ്ങളോട് ട്രമ്പ് യുദ്ധം ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് ഇപ്പൊഴും അയാളെ ന്യായീകരിക്കുന്നവരോട് സത്യത്തില്‍ പുച്ഛം തോന്നുന്നു.

അയാള്‍ കാണിച്ചുകൂട്ടിയ തോന്ന്യാസങ്ങളുടെ ലിസ്റ്റെടുത്താല്‍ എണ്ണം തെറ്റാനാണു കൂടുതല്‍ സാദ്ധ്യത.

ഈ കൊറോണക്കാലത്ത് തന്നെയുണ്ട് ചൈനാ വൈറസെന് മുദ്രകുത്തി വംശീയ വിേഷ്രചരണം നടത്തിയത് തൊട്ടുള്ളത്

അണുനാശിനി നിര്‍മ്മാതാക്കളെക്കൊണ്ട് അത് കുടിക്കരുതെന്ന് പ്രസ്താവന ഇറക്കിച്ച മഹാന്‍.

സൂര്യഗ്രഹണസമയത്ത് യാതൊരു വിധ സുരക്ഷാ മുന്‍ കരുതലുകളുമില്ലാതെ സൂര്യനെ വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ നിന്ന് നോക്കുന്ന ട്രമ്പിന്റെ ചിത്രം മുന്‍പ് കണ്ടിട്ടുണ്ട്

വാക്‌സിന്‍ വിരുദ്ധുടെ മുദ്രാവാക്യമായ വാക്‌സിന്‍ ഓട്ടിസമുണ്ടാക്കുന്നു എന്ന ഡയലോഗും കുറച്ചുനാള്‍ അമേരിക്കന്‍ പ്രസിഡന്റായ ഇയാള്‍ ചുമന്നുകൊണ്ട് നടന്നിട്ടുള്ളതാണ്

അവസാനം ലോക്ക് ഡൗണ്‍ വേണ്ടെന്ന് പറഞ്ഞ് പുറത്ത് പ്രതിഷേധിക്കാന്‍ വന്ന ആള്‍ക്കാരെ പിന്തുണച്ച് ഈ പാന്‍ഡമിക്കിനിടയില്‍ അമേരിക്കന്‍ ഗവര്‍ണര്‍മാരോട് രാഷ്ട്രീയക്കളിക്കും ഇറങ്ങി ട്രമ്പ്..

ഗ്ലോബല്‍ വാമിങ്ങിന്റെ കാര്യത്തില്‍ അയാളെടുക്കുന്ന നിലപാടുകള്‍, ഗ്രെറ്റ തുന്‍ബെര്‍ഗടക്കമുള്ളവരോട് നല്‍കിയ പ്രതികരണങ്ങള്‍.... നൂറുകണക്കിനു കാരണങ്ങളുണ്ട് അയാളെ എതിര്‍ക്കാന്‍.

ഇന്ത്യയുടെയല്ല, അമേരിക്കയുടെ തിരഞ്ഞെടുപ്പാണു നടന്നതെന്ന പരിഹാസവുമായി വരുന്നവരോടും പറയാനുണ്ട്.

ഇതുപോലൊരാളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ഒരു ജനത സമാധാനപരമായ തിരഞ്ഞെടുപ്പിലൂടെ തീരുമാനിച്ച് പുറത്തേക്കെറിയുന്നത് ഇപ്പൊഴും സംഭവിക്കുമെന്നുള്ളത് കാണുക എത്രയധികം സന്തോഷമുള്ള കാര്യമാണ് !!

അധികാരം കിട്ടിയാല്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്നും ആരെയും ചവിട്ടിത്തേക്കാമെന്നും വെറുപ്പും വംശീയതയും വിറ്റ് പുട്ടടിക്കാമെന്നും കരുതുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് കരുതിയാല്‍ മതി.

ഒരിക്കല്‍ ജനങ്ങള്‍ക്ക് വിവരം വയ്ക്കും.

അന്ന് നിങ്ങളുടെ സൂര്യന്‍ അസ്തമിക്കും.



from mangalam.com https://ift.tt/3n0E9aE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages