എല്ലാ അമേരിക്കകാരുടെയും പ്രസിഡന്റ്, ഒന്നിക്കേണ്ടതിന്റെയും സുഖപ്പെടേണ്ടതിന്റെയും സമയം; ജോ ബൈഡന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 7, 2020

എല്ലാ അമേരിക്കകാരുടെയും പ്രസിഡന്റ്, ഒന്നിക്കേണ്ടതിന്റെയും സുഖപ്പെടേണ്ടതിന്റെയും സമയം; ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനത അവരുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരവാണെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പ് പ്രചാരണം സമ്മാനിച്ച വേര്‍തിരിവുകള്‍ സുഖപ്പെടുത്തി ഒന്നിക്കേണ്ട സമയമാണിതെന്നും ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച ശേഷം ശനിയാഴ്ച ബൈഡന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

'അമേരി്ക്കന്‍ ജനത അവരുടെ വിശ്വാസം തന്നിലും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിലും അര്‍പ്പിച്ചത്് വലിയ ബഹുമതിയാണ്. പ്രചാരണം അവസാനിച്ചതോടെ, എല്ലാ വിയോജിപ്പുകളും അവസാനിച്ച് രാജ്യത്തിന് വേണ്ടി ഒന്നിക്കണം. ഇത് അമേരിക്കന്‍ ജനതയ്ക്ക് ഐക്യത്തിന്റേയും സൗഖ്യത്തിന്റെയും സമയമാണ്-ബൈഡന്‍ പറഞ്ഞു.

നാം അമേരിക്കന്‍ ഐക്യനാടാണ്. ഇവിടെ നാം ഒരുമിച്ച് നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്നും ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പെന്‍സില്‍വാനിയയും

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 78 കാരനായ ജോ ബൈഡന്‍. ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷം നേടിയതിനൊപ്പം പോപ്പുലര്‍ വോട്ടിലും ബൈഡന്‍ മുന്നിലെത്തി. ഡോണള്‍ഡ് ട്രംപിനേക്കാള്‍ 41.49 ലക്ഷം വോട്ടുകള്‍ക്കാണ് മുന്നിലെത്തിയത്. 290 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്.

അതേസമയം, രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാതെ പുറത്താകുന്ന പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ട്രംപിന് 214 ഉറപ്പിക്കാനായത്. 1992ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിപ്പബ്ലിക്കന്‍ ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് ആണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ പുറത്തുപോകേണ്ടി വന്നയാള്‍.



from mangalam.com https://ift.tt/2U1OaYE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages