കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് അവധിയെടുത്ത ഡോക്ടർക്ക് സ്റ്റൈപ്പൻഡ് നിഷേധിച്ചു; സ്റ്റൈപ്പെൻഡ്‌ നൽകാൻ നിർദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 11, 2020

കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് അവധിയെടുത്ത ഡോക്ടർക്ക് സ്റ്റൈപ്പൻഡ് നിഷേധിച്ചു; സ്റ്റൈപ്പെൻഡ്‌ നൽകാൻ നിർദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്കായി അമേരിക്കയിൽ പോയ കോഴിക്കോട് മെഡിക്കൽ കോളേജിലെ എംഡി. വിദ്യാർഥിയായ സീനിയർ റെസിഡന്റിന്റെ സ്റ്റൈപ്പെൻഡ്‌ തടഞ്ഞു വെച്ച സംഭവത്തിൽ ഉടൻ തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സ്റ്റൈപ്പന്റ് ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ഡോക്ടറുടെ ഭാര്യ ഗർഭിണിയായിരിക്കേയാണ് കാൻസർ പിടിപെട്ടത്. തുടർന്ന് പ്രസവാനന്തരം 144 ദിവസത്തെ അവധിയെടുത്താണ് ഡോക്ടർ യുഎസ്എയിലേക്ക് പോയത്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെയായിരുന്നു വിദേശത്തേക്ക് പോയത്. അവധിയെടുക്കുന്ന ദിവസങ്ങൾക്കുപകരം ജോലി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 45 ദിവസത്തിൽ കൂടുതൽ അവധിയെടുത്താൽ സ്റ്റൈപ്പെൻഡ്‌ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്.

തുടർന്ന്, ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്റ്റൈപ്പെൻഡ്‌ നൽകിയശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/36v1lab
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages