പുല്പള്ളി : നാട്ടുകാർക്ക് കൗതുകമുണർത്തുന്ന കാഴ്ചയായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ വധു. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എം.പി. വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന്. വി.ഐ.പി. ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയിൽ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകൾ മരിയ ലൂക്കിന്റെയും ആടിക്കൊല്ലി കക്കുഴിയിൽ ടോമിയുടെയും ഡോളിയുടെയും മകൻ വൈശാഖിന്റെയും വിവാഹമാണ് ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2UUmkOr
via
IFTTT
No comments:
Post a Comment