മൂന്നാർ കുളിരണിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 23, 2020

മൂന്നാർ കുളിരണിഞ്ഞു

മൂന്നാർ: മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു. ടൗണിൽ തിങ്കളാഴ്ച രാവിലെ താപനില ആറ് ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്‌.നല്ലതണ്ണി, മാട്ടുപ്പട്ടി, ചൊക്കനാട് എന്നിവടങ്ങളിലും താപനില ആറായിരുന്നു. വിദൂര എസ്റ്റേറ്റുകളായ തെന്മല, ചെണ്ടുവര, ഗുണ്ടുമല, ലക്ഷ്മി, ചിറ്റുവര എന്നിവിടങ്ങളിൽ നാലായിരുന്നു തിങ്കളാഴ്ചത്തെ താപനില. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പുകാലം നേരത്തെതുടങ്ങി. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഡിസംബർ പകുതിയോടെയാണ് മൂന്നാറിൽ തണുപ്പുകാലം തുടങ്ങിയത്. വരുംദിവസങ്ങളിൽ താപനില മൈനസിലെത്താനാണ് സാധ്യത. ഒപ്പം മഞ്ഞുവീഴ്ചയും ആരംഭിക്കും. കഴിഞ്ഞവർഷം ജനുവരി ആദ്യവാരം താപനില മൈനസ് നാല് വരെയെത്തിയിരുന്നു. തണുപ്പുകാലം ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/39bCv2e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages