കൊച്ചി: നിരീക്ഷണ കാലാവധിക്കുശേഷം കോവിഡില്ലാ സർട്ടിഫിക്കറ്റിനുവേണ്ടി ചെന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന പരാതി ബന്ധുക്കളുടെ പ്രേരണമൂലമെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ. അതു പരിഗണിച്ച കോടതി കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെയാണു ബന്ധപ്പെട്ടതെന്നും കേസ് തുടരാൻ താത്പര്യമില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. വ്യാജപരാതിയുടെ പേരിൽ ഒരു വ്യക്തി 77 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടിവന്നെങ്കിൽ അതു ഗൗരവത്തോടെ കാണണമെന്ന് കോടതി വിലയിരുത്തി. സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം പരിശോധിക്കണം. പരാതി വ്യാജമാണെങ്കിൽ അതിനുത്തരവാദികളായവരുടെ പേരിൽ സത്വര നടപടിവേണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി ഡി.ജി.പി. മൂന്നുമാസത്തിനകം ഹൈക്കോടതിയുടെ രജിസ്ട്രിയിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. പരാതിക്കാരി മലപ്പുറത്ത് ഹോം നഴ്സായി പ്രവർത്തിക്കുകയായിരുന്നു. സംഭവം നടന്നത് 2020 ഓഗസ്റ്റ് 30-ന് കുളത്തൂപ്പുഴയിലാണ്. കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടു. ചെന്നപ്പോൾ ബലപ്രയോഗത്തിലൂടെ ലൈംഗികചൂഷണം നടത്തിയെന്നായിരുന്നു പരാതി. വ്യാജപരാതി ഗൗരവമേറിയത് പരാതി വ്യാജമാണെങ്കിൽ അത് സംസ്ഥാനത്തെ ഹെൽത്ത് ഇൻസ്പെക്ടർമാരെയാകെ കരിവാരിത്തേക്കുന്നതാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നതു ശരിയല്ല. അത് കണ്ടില്ലെന്നു നടിക്കാൻ കോടതിക്കാവില്ല. ക്രിമിനൽ നീതിനിർവഹണ സംവിധാനത്തിന് ഇങ്ങനെ മുന്നോട്ടുപോകാനാവില്ല. അതിനുത്തരവാദികളായവരുടെ പേരിൽ സത്വര നടപടി ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. content highlights:Covid certificate Abuse case, it was consensual sex, says lady
from mathrubhumi.latestnews.rssfeed https://ift.tt/371O2P0
via
IFTTT
No comments:
Post a Comment