പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി ഫോണില്‍ ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണസഖ്യത്തിലെ മേല്‍ക്കൈ നിതീഷ്‌കുമാറിന്റെ ജനതാദളി(യു)നു നഷ്ടമായി. സഖ്യകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷത്തെ ആര്‍.ജെ.ഡിക്കും പിന്നിലാണു ജെ.ഡി.യുവിന്റെ സ്ഥാനം. എന്നാല്‍, സഖ്യത്തില്‍ ആര്‍ക്കു കൂടുതല്‍ സീറ്റ് കിട്ടിയാലും നിതീഷ്‌കുമാര്‍തന്നെയാകും മുഖ്യമന്ത്രിയെന്ന നിലപാട് ബി.ജെ.പി. ഇന്നലെയും ആവര്‍ത്തിച്ചു.
ബിഹാറിലെ അവസാനഘട്ടപ്രചാരണത്തില്‍ കാര്യമായി രംഗത്തിറങ്ങാതിരുന്ന അമിത് ഷാ, ആറുമാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലാണു കൂടുതല്‍ ശ്രദ്ധയൂന്നിയിരുന്നത്. ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായാലും ഭരണത്തില്‍ മേല്‍ക്കൈ ബി.ജെ.പിക്കായിരിക്കുമെന്നാണു സൂചന. കൂടുതല്‍ ബി.ജെ.പി. അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നിതീഷ് നിര്‍ബന്ധിതനാകും. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന വാദവും ബി.ജെ.പി. സംസ്ഥാനഘടകത്തില്‍ ശക്തമാണ്.
ഹിന്ദി ഹൃദയഭൂമിയായ ബിഹാറില്‍ ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല. സംസ്ഥാനത്തു പാര്‍ട്ടിക്ക് ഇക്കുറി ചരിത്രവിജയമാണുണ്ടായത്. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി. കേന്ദ്രനേതൃത്വം നല്‍കിയ വാഗ്ദാനമാണു നിതീഷിന്റെയും ജെ.ഡി.യുവിന്റെയും പിടിവള്ളി. തങ്ങളുടെ സഹായമില്ലാതെ ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നതും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
കേന്ദ്രത്തില്‍ എന്‍.ഡി.എ. സഖ്യകക്ഷിയായിരിക്കുമ്പോഴും സംസ്ഥാനത്തു നിതീഷിനെതിരേ ഒറ്റയ്ക്കു മത്സരിച്ച് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്കു കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതും ജെ.ഡി.യുവിന് ആശ്വാസമേകുന്നു. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ വാഗ്ദാനപ്രകാരം നിതീഷ്തന്നെയാകും ബിഹാര്‍ മുഖ്യമന്ത്രിയെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ നിക്ഷിപ്തതാത്പര്യക്കാരുടേതാണെന്നും ജെ.ഡി.യു. വക്താവ് കെ.സി. ത്യാഗി പറഞ്ഞു.
from mangalam.com https://ift.tt/3nbeyM5
via IFTTT
No comments:
Post a Comment