കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയത് സ്വന്തം അച്ഛൻ. കേസിൽ ബന്ധുവായ പത്താം ക്ലാസ്സുകാരനാണ് പ്രതിയെന്ന് മുൻപ് പെൺകുട്ടി പറഞ്ഞു. എന്നാൽ, കുട്ടിയുടെ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുയർത്തുകയായിരുന്നു.
വനിതാ പോലീസുകാരും കൗൺസിലിങ്ങ് വിദഗ്ധരും ചേർന്ന് കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് പിതാവ് തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് മനസ്സിലായത്.
അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പോലീസ് പറയുന്നു.
ലോക്ഡൗണിനു ശേഷം ഇയാൾ വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന.
from mangalam.com https://ift.tt/3llzlfo
via IFTTT
No comments:
Post a Comment