തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും ; താത്കാലിക ഭരണ നിർവഹണം നാളെമുതൽ പ്രത്യേക ഉദ്യോഗസ്ഥഭരണ സമിതിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 10, 2020

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും ; താത്കാലിക ഭരണ നിർവഹണം നാളെമുതൽ പ്രത്യേക ഉദ്യോഗസ്ഥഭരണ സമിതിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു. നാളെ മുതൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ അധികാരമേൽക്കും.

പുതിയ ഭരണം വരുന്നതുവരെയുള്ള കാര്യങ്ങൾ ഇനി ഈ സമിതി ഏറ്റെടുത്തു നടത്തും. കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ എന്നിവരടങ്ങിയ ഒരു സമിതിയായിരിക്കും ജില്ലാ പഞ്ചായത്ത് ഭരിക്കുക.

ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ചേർന്ന സമിതി ബ്ലോക് പഞ്ചായത്തും സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, കൃഷി ഓഫീസർ എന്നിവരടങ്ങിയ സമിതി ഗ്രാമപ്പഞ്ചായത്തും കളക്ടർ, കോർ പറേഷൻ സെക്രട്ടറി, എൻജിനിയർ എന്നിവർ ചേർന്ന സമിതി കോർപറേഷനും ഭരിക്കും.

നഗരസഭയിൽ കൗൺസിൽ സെക്രട്ടറി, എൻജിനിയർ, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരുടെ സമിതിയായിരിക്കും താൽക്കാലിക ചുമതല ഏൽക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നാളെ മുതൽ അധികാരമേൽക്കുന്ന ഈ സമിതികളുടെ ചുമതലയാണ്.

അതെ സമയം, ക്രിസ്‌മസിനുമുമ്പ് പുതിയ സമിതികൾ അധികാരമേൽക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3llY3fF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages