ലൈഫ് കരാര്‍ വന്‍ കമ്മീഷന്‍ വിഴുങ്ങാനെന്ന് ഇ.ഡി. ; ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണക്കരാര്‍ നേടിയ യൂണിടാക്കിനു പരിചയം മൊബൈല്‍ ടവര്‍ നിര്‍മാണം ; പെന്നാര്‍ ഇന്‍ഡസ്ട്രീസ് സ്റ്റീല്‍ കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 6, 2020

ലൈഫ് കരാര്‍ വന്‍ കമ്മീഷന്‍ വിഴുങ്ങാനെന്ന് ഇ.ഡി. ; ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണക്കരാര്‍ നേടിയ യൂണിടാക്കിനു പരിചയം മൊബൈല്‍ ടവര്‍ നിര്‍മാണം ; പെന്നാര്‍ ഇന്‍ഡസ്ട്രീസ് സ്റ്റീല്‍ കമ്പനി

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഭവനസമുച്ചയങ്ങളുടെ നിര്‍മാണക്കരാര്‍ നല്‍കിയതു കെട്ടിടനിര്‍മാണ രംഗത്തു മുന്‍ പരിചയമില്ലാത്ത കമ്പനികള്‍ക്ക്. പ്രമുഖ കമ്പനികളെ ഒഴിവാക്കിയത് വന്‍ കമ്മീഷന്‍ ലക്ഷ്യമിട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിലയിരുത്തല്‍. വടക്കാഞ്ചേരിയിലെ ലൈഫ് കെട്ടിടത്തിനു കരാര്‍ നേടിയ കൊച്ചിയിലെ യൂണിടാക്കും കണ്ണൂര്‍ കടമ്പൂരിലെയും പന്തളം മുടിയൂര്‍ക്കോണത്തെയും കെട്ടിടനിര്‍മാണത്തിനു കരാര്‍ നേടിയ ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസും കെട്ടിടനിര്‍മാണരംഗത്തുള്ളവരല്ല.

മൊെബെല്‍ ടവര്‍ നിര്‍മാണമാണു യൂണിടാക്ക് ചെയ്യുന്നത്. മൊെബെല്‍ ടവറുകള്‍ക്കുള്ള ഉരുക്കു മെറ്റീരിയലുകളും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സ്റ്റീല്‍ ഫ്രെയിമുകളുമാണ് പെന്നാറിന്റെ ഉല്‍പ്പന്നങ്ങള്‍. യൂണിടാക്കിനു മൊെബെല്‍ ടവര്‍ നിര്‍മാണ സാമഗ്രികള്‍ നല്‍കിയിരുന്നതു പെന്നാറാണ്. ഈ പരിചയമാണു ലൈഫ് കരാറിലെത്തിയത്. എല്ലാ ജില്ലയിലും ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചു നല്‍കാന്‍ ഇക്കൊല്ലത്തെ ബജറ്റില്‍ 1200 കോടി രൂപയാണു സര്‍ക്കാര്‍ വകയിരുത്തിയത്. ഇതിന്റെയെല്ലാം നിര്‍മാണക്കരാര്‍ വന്‍തുക കമ്മീഷന്‍ നല്‍കുന്ന കമ്പനികള്‍ക്കു വീതിച്ച് വന്‍തുക തട്ടിയെടുക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് ഇ.ഡി. കരുതുന്നു. പദ്ധതിത്തുകയുടെ 30 ശതമാനമാണു കമ്മീഷന്‍ ആവശ്യപ്പെട്ടത്.

അതു പലര്‍ക്കുമുള്ളതാണ്. വടക്കാഞ്ചേരി പദ്ധതിയുടെ 14.5 കോടി രൂപയില്‍ 20 ശതമാനമാണു കോണ്‍സുലേറ്റിന്റെ പേരില്‍ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടതെങ്കിലും ആകെ 30 ശതമാനം കമ്മീഷനായി നല്‍കിയെന്നാണു യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. കടമ്പൂരിലെയും മുടിയൂര്‍ക്കോണത്തുമായി പെന്നാറിനു കരാര്‍ കിട്ടിയ കെട്ടിടങ്ങള്‍ക്ക് 6.59 കോടിയാണു നിര്‍മാണച്ചെലവ്. െലെഫ് കെട്ടിട നിര്‍മാണത്തിനുള്ള സ്റ്റീല്‍ മുഴുവനും പെന്നാറില്‍നിന്നു വാങ്ങാനും ധാരണയുണ്ടായിരുന്നു.

ഇതുവഴി വന്‍തുകയാണു കമ്മീഷന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഇ.ഡി. സംശയിക്കുന്നു. കരാറുകളെപ്പറ്റി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനും അറിവുണ്ടായിരുന്നു. കരാറുകളും മറ്റും തയാറാക്കാന്‍ സഹായിച്ചതായി ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ അദ്ദേഹം സമ്മതിച്ചു. സ്വപ്‌നയുടെ ആവശ്യപ്രകാരമാണു സഹായിച്ചത്. ശിവശങ്കറെയും മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പെന്നാര്‍ എം.ഡി. ആദിത്യ നാരായണനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡി. ഉദ്ദേശിച്ചിരുന്നത്. കോവിഡ് പോസിറ്റീവായ രവീന്ദ്രന്‍ ഒഴിവായി. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞദിവസം വീണ്ടും വിളിച്ചുവരുത്തിയിരുന്നു.



from mangalam.com https://ift.tt/3mTVp18
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages