കോഴിക്കോട്: ബാലുശേരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പില്‍ രതീഷ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ജീവനൊടുക്കാന്‍ ശ്രമം നടത്തി. കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി മാതാപിതാക്കള്‍ പുറത്ത് പോയി തിരികെ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പിതാവ് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
from mangalam.com https://ift.tt/32k6H7d
via IFTTT
No comments:
Post a Comment