അണികളെ ഭയന്ന് വൈറ്റ് ഹൗസിനു ചുറ്റും ഉയരത്തില്‍ വേലി സ്ഥാപിച്ചു; നഗരങ്ങളില്‍ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

അണികളെ ഭയന്ന് വൈറ്റ് ഹൗസിനു ചുറ്റും ഉയരത്തില്‍ വേലി സ്ഥാപിച്ചു; നഗരങ്ങളില്‍ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു

വാഷിങ്ടന്‍ : തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പ്രതികൂലമെങ്കില്‍ പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തില്‍ വേലി സ്ഥാപിച്ചു സുരക്ഷയൊരുക്കി അമേരിക്ക. ഇതോടൊപ്പം ന്യൂയോര്‍ക്ക് പോലെയുള്ള നഗരങ്ങളില്‍ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു സുരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട്.

ഫലം പ്രതികൂലമാണെങ്കില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്യാറുള്ള ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ റിപ്പബ്ലിക്കന്‍ അണികള്‍ക്കു പ്രലോഭനമാകുമോയെന്ന ആശങ്കയുണ്ട്. പ്രതിഷേധവുമായി ഡമോക്രാറ്റ് അണികളും ഇറങ്ങിയേക്കാം. ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഇന്ത്യന്‍ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കമലയുടെ നാടായ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ തുളസേന്ദ്രപുരത്ത് ആഘോഷം തുടങ്ങിയിരുന്നു. പ്രധാന കവലകളിലെല്ലാം കൂറ്റന്‍ ഫളക്‌സുകളും ഇന്നലെ പ്രത്യേക പൂജയും അന്നദാനവും നടന്നു.



from mangalam.com https://ift.tt/3oTS3wR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages