ലഡാക്കിലെ ഇന്ത്യന്‍ ഭടന്മാര്‍ക്ക് ചൂടേകാന്‍ അമേരിക്കയില്‍ നിന്നുള്ള കുപ്പായം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

ലഡാക്കിലെ ഇന്ത്യന്‍ ഭടന്മാര്‍ക്ക് ചൂടേകാന്‍ അമേരിക്കയില്‍ നിന്നുള്ള കുപ്പായം

ന്യൂഡല്‍ഹി : ഇന്ത്യന്‍ പട്ടാളത്തിന് കൊടുംശൈത്യത്തെ നേരിടാന്‍ അമേരിക്കയില്‍ നിന്ന് ചൂടുവസ്ത്രം. ചൈനീസ് അതിര്‍ത്തിയായ സിയാച്ചിനില്‍ വിന്യസിച്ചിട്ടുള്ള പടിഞ്ഞാറന്‍ പോര്‍മുഖങ്ങളിലും കിഴക്കന്‍ ലഡാക്ക് മേഖലയിലുമടക്കം വിന്യസിച്ചിട്ടുള്ള സൈനികര്‍ ഇവ ഉപയോഗിച്ചുതുടങ്ങി.

ഒന്നിന് ഏതാണ്ട് ഒരുലക്ഷം രൂപവരെ ചെലവുവരുന്നതാണ് ഈ വസ്ത്രങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 12,000 അടിവരെ ഉയരത്തിലുള്ള ഈ മേഖലകളില്‍ പൂജ്യത്തിനുതാഴെ അമ്പതുഡിഗ്രിവരെ താപനില താഴാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വസ്ത്രങ്ങള്‍ അനിവാര്യമായത്.മലനിരകളിലും അതികഠിനമായ കാലാവസ്ഥകളിലും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പരിശീലനംനേടിയ പ്രത്യേക സേനയെയാണ് ഇന്ത്യ പോര്‍മുഖങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.

കൊടും തണുപ്പിനെ പ്രതിരോധിക്കുന്ന അറുപതിനായിരത്തോളം പ്രത്യേകവസ്ത്രങ്ങള്‍ സൈന്യം സംഭരിച്ചിരുന്നു. ചൈനയുമായുള്ള അതിര്‍ത്തിസംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ 30,000 വസ്ത്രങ്ങള്‍കൂടി അധികമായി വേണ്ടിവന്നു. ഇതിനാലാണ് അടിയന്തരമായി കൂടുതല്‍ വസ്ത്രങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതിചെയ്തത്.ലഡാക്ക് അതിശൈത്യത്തിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ചൂടുവസ്ത്രങ്ങളെത്തിയത് സൈന്യത്തിനും ആശ്വാസമായി.



from mangalam.com https://ift.tt/35XasQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages