'വിസ്മയകരമായ മാറ്റം, ഞാന്‍ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്; വലത് വശത്തെ ട്യൂമര്‍ നന്നായി ചുരുങ്ങിയിട്ടുണ്ട്..ഇടത് ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്‌പോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

'വിസ്മയകരമായ മാറ്റം, ഞാന്‍ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്; വലത് വശത്തെ ട്യൂമര്‍ നന്നായി ചുരുങ്ങിയിട്ടുണ്ട്..ഇടത് ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്‌പോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി'

കാന്‍സറിനോട് പടവെട്ടി ജീവിക്കുന്ന നന്ദു മഹാദേവ ഇപ്പോള്‍ സന്തോഷം കൊണ്ട് ആര്‍പ്പുവിളിക്കുകയാണ്. ജീവിതത്തിലേക്ക് താന്‍ മടങ്ങി വരുന്നുവെന്ന് സന്തോഷത്തോടെ ഏവരെയും അറിയിച്ചിരിക്കുകയാണ് നന്ദു. ചികിത്സയില്‍ വലത് വശത്തെ ട്യൂമര്‍ നന്നീയി ചുരുങ്ങിയിട്ടുണ്ട്. ഇടത് ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ട് സ്‌പോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി പോയിരിക്കുന്നു. അത്ഭുതകരമായ മാറ്റം തന്നെ എന്നും നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

നന്ദുവിന്റെ കുറിപ്പ്;

ചങ്കുകളേ ഓടിവായോ...
റിപ്പോര്‍ട്ട് വന്നു..!
വിസ്മയകരമായ മാറ്റമാണ്...
ഞാന്‍ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്...!

എന്നോടൊപ്പം തീര്‍ച്ചയായും ഒരു ഊര്‍ജ്ജമുണ്ട്..
അതിനെ ഈശ്വരനെന്നോ പ്രകൃതിയെന്നോ ആത്മവിശ്വാസമെന്നോ ഇഷ്ടമുള്ള പേരില്‍ വിളിക്കാം..
ആ ഊര്‍ജ്ജം എനിയ്ക്ക് അനുഗ്രഹമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്ത് തന്നെ സംഭവിച്ചാലും എന്നെ എത്ര തന്നെ തകര്‍ത്താലും ഞാന്‍ എഴുന്നേറ്റ് വരും..
ഇനിയെന്നെ വെട്ടി മുറിച്ചിട്ടാലും മുറി കൂടി വരും...!

കൊണ്ടു വരാന്‍ വൈകിപ്പോയി എന്നു പറഞ്ഞ ഡോക്ടര്‍മാര്‍ തന്നെ അവനെ ഇപ്പോഴൊന്നും മരണം കൊണ്ടുപോകില്ല എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കതിനെ ദൈവീകത എന്നു വിളിക്കാനാണ് ഇഷ്ടം..

ഇതുവരെയുള്ള ചികിത്സയില്‍ വലത് വശത്തെ ട്യൂമര്‍ നന്നായി ചുരുങ്ങിയിട്ടുണ്ട്..ഇടത് ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്‌പോട്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി പോയിരിക്കുന്നു...അദ്ഭുതകരമായ മാറ്റം തന്നെയാണ്..
എന്തായാലും ഈ ഒരു മരുന്നു പരീക്ഷണത്തിന് ധൈര്യത്തോടെ സമ്മതം മൂളിയതിന് തക്കതായ പ്രതിഫലം കൈവന്നിരിക്കുന്നു..
അതിലേറെ സന്തോഷം ഇതില്‍ നമ്മള്‍ വിജയിച്ചാല്‍ അനേകായിരം പേര്‍ക്ക് ഈ കീമോ മരുന്ന് അതിജീവന മന്ത്രമാകും..

ആഗ്രഹം എന്ന വിത്തിനെ മനസ്സാകുന്ന മണ്ണില്‍ പാകി ആത്മവിശ്വാസമെന്ന വളമിട്ട് വളര്‍ത്തിയാല്‍ സാഫല്യം എന്ന ഫലം തീര്‍ച്ചയായും ലഭിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈയുള്ളവന്റെ ജീവിതം...

ഇനി ഒരു മൂന്നു കീമോ കൂടി കഴിഞ്ഞ് ഉഷാറായി ഞാന്‍ വരും...

ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം...
പ്രാര്‍ത്ഥനകള്‍ക്ക് അപാരമായ ശക്തിയാണ്..ആ ശക്തി അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍..ഇപ്പോഴും ദേ അതെന്നെ സംരക്ഷിച്ചിരിക്കുന്നു..
ഇനിയും എന്റെ പ്രിയമുള്ളവരില്‍ നിന്ന് എനിക്ക് വേണ്ടത് ആത്മാര്‍ത്ഥമായ സ്‌നേഹത്തില്‍ പൊതിഞ്ഞ പ്രാര്‍ത്ഥനകള്‍ മാത്രമാണ്...
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തരോടും നന്ദി നന്ദി നന്ദി..
ഉമ്മകള്‍

NB : എന്റെ ഈ വിജയം പൂര്‍ണമായും എന്റെ പ്രിയപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നു...
അതുപോലെ എന്നെ ഒരു കുഞ്ഞിനെ പോലെ പരിചരിക്കുന്ന MVR ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ഓരോ സ്റ്റാഫുകളോടും ഹൃദയംഗമമായ കൃതജ്ഞത...

#പുകയില്ല #ജ്വലിക്കും #ഓരോനിമിഷവും



from mangalam.com https://ift.tt/3k3Q1XH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages