ഭരണത്തുടര്‍ച്ച സ്വന്തമാക്കി ബിഹാറില്‍ എന്‍.ഡി.എ സഖ്യം; നന്ദി അറിയിച്ച് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 10, 2020

ഭരണത്തുടര്‍ച്ച സ്വന്തമാക്കി ബിഹാറില്‍ എന്‍.ഡി.എ സഖ്യം; നന്ദി അറിയിച്ച് പ്രധാനമന്ത്രി

പട്‌ന: അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ബിഹാറിൽ കണ്ടത്... 122 സീറ്റുകൾ ആയിരുന്നു കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്, 125 സീറ്റുകൾ സ്വന്തമാക്കി എന്‍.ഡി.എ സഖ്യം ഒടുവിൽ ഭരണത്തുടര്‍ച്ച നേടി.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു വോട്ടെണ്ണൽ നടന്നതിനാൽ തന്നെ സമയം കൂടുതൽ ആവശ്യമായി വന്നു... ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്.

ഒടുവിൽ 20 മണിക്കൂർ നീണ്ട വോട്ടെണ്ണൽ ഫലം പുറത്തു വന്നപ്പോൾ 125 സീറ്റുകള്‍ നേടി ജെ .ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച അവകാശപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു.

മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളാണ് നേടിയത്. കോൺഗ്രസ്‌ 19 ഉം. ഇത് മഹാസഖ്യത്തിന് തിരിച്ചടിയായി.

29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. ഇതിനിടയിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആര്‍ജെഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.



from mangalam.com https://ift.tt/2JSAptr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages