ബിഹാറില്‍ നിര്‍ണായകമായ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ബൂത്തിലെത്തുക 94 മണ്ഡലങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

ബിഹാറില്‍ നിര്‍ണായകമായ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ബൂത്തിലെത്തുക 94 മണ്ഡലങ്ങള്‍

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ രണ്ടാം ഘട്ടം ഇന്ന്. ആകെ 243 സീറ്റില്‍ 94 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ്.

മൂന്നു ഘട്ടമായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 28ന് ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. ഫലം പത്തിനും.

ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് ആണ് മത്സരരംഗത്തുള്ള പ്രധാനികളില്‍ ഒരാള്‍. രഘോപുര്‍ ആണ് മണ്ഡലം. 2015ല്‍ ബി.ജെ.പിയിലെ സതീഷ് കുമാര്‍ യാദവിനെ പരാജയപ്പെടുത്തി തേജസ്വി വിജയിച്ച മണ്ഡലത്തിലാണ് രണ്ടാം തവണയും ജനവിധി തേടുന്നത്. ഇത്തവണയും സതീഷാണ് എതിരാളി. തേജസ്വിയുടെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവ് മാഹുവ മണ്ഡലത്തില്‍നിന്ന് മാറി സമസ്തിപുര്‍ ജില്ലയിലെ ഹസന്‍പുരില്‍ മത്സര രംഗത്തുണ്ട്. പ്ലൂരല്‍സ് പാര്‍ട്ടി നേതാവ് പുഷ്പം പ്രിയ ചൗധരി, ശത്രുഘന്‍ സിന്‍ഹയുടെ മകന്‍ കോണ്‍ഗ്രസിലെ ലവ് സിന്‍ഹ എന്നിവര്‍ ജനവിധി തേടുന്ന ബങ്കിപ്പുര്‍, സംസ്ഥാന മന്ത്രി നന്ദ് കിഷോര്‍ യാദവ് തുടര്‍ച്ചയായി ഏഴാംവട്ടം വിജയസാധ്യത തേടുന്ന പട്‌ന സാഹിബ് എന്നിവ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. മൂന്നാം വട്ടം ബി.ജെ.പി എം.എല്‍.എയായി തുടരുന്ന നിതിന്‍ നബീനെയാണ് ബങ്കിപ്പുരില്‍ ലവ് സിന്‍ഹയും പുഷ്പം പ്രിയ ചൗധരിയും നേരിടുന്നത്.

തേജസ്വിയും ചിരാഗ് പാസ്വാനും വെറും പാരമ്പര്യംകൊണ്ട് രാഷ്ട്രീയത്തില്‍ വന്നവരാണെന്നും അവര്‍ക്ക് താന്‍ ബിഹാറിനു വേണ്ടി ചെയ്തത് എന്താണെന്ന് അറിയുക പോലുമില്ലെന്നും നിതീഷ് ട്വിറ്ററില്‍ ആരോപിച്ചു.

തൊഴില്‍, വ്യവസായം, താങ്ങുവില, വിള ഇന്‍ഷുറന്‍സ് തുടങ്ങി ഒന്നിനെപ്പറ്റിയും ബി.ജെ.പിയോ എന്‍.ഡി.എയോ നിങ്ങളോട് സംസാരിക്കുന്നില്ലെന്നും എന്താണ് അവരുടെ ഭരണനേട്ടമെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാണ് മറുപടിയെന്നും ചിദംബരം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്‍.ഡി.എക്കുവേണ്ടിയും പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു.



from mangalam.com https://ift.tt/3ekgjn6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages