ന്യൂസിലാന്‍ഡില്‍ മന്ത്രിയായ ജസീന്ത ആര്‍ഡന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രിതകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്,.ജസിന്‍ഡയുടെ കാബിനറ്റില്‍ കേരളത്തിനും ഒരവകാശം പറയാനുണ്ടെന്ന് അറിഞ്ഞുകാണുമല്ലോ. നെഞ്ചുറപ്പും ചങ്കൂറ്റവും ശക്തമായ തീരുമാനമെടുപ്പുമൊക്കെപ്പറഞ്ഞ് വന്ന പല ആണ്‍ സിംഹങ്ങളും കാറ്റഴിച്ചുവിട്ട ബലൂണായിടത്താണു ജസിന്‍ഡ ഇങ്ങനെ ശക്തമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റുകള്‍ മുന്നിലേക്ക് വയ്ക്കുന്നത്.മഹാ ഭൂരിപക്ഷം എന്നത് എന്തും ചെയ്യാനും എണ്ണത്തില്‍ കുറവുള്ള ആളുകളെ ചവിട്ടിത്തേയ്ക്കാനുമുള്ള ലൈസന്‍സല്ല, പ്രാതിനിധ്യം നല്‍കാനുള്ള ഉത്തരവാദിത്വമാണെന്ന് ഇതിലും നന്നായി പിന്നെ എങ്ങനെ പറയാനാണ്.-ഡോ.നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം;
വീണ്ടും ടൂള്‍സെടുപ്പിച്ചേ അടങ്ങൂ. . .
നെഞ്ചളവും ആണത്തവും വീര്യവുമൊക്കെ വിളംബരം ചെയ്ത് എണ്ണത്തില്‍ കുറവുള്ള വിഭാഗങ്ങളെ അവഗണിച്ച് വിളയാടുന്ന കുറെ നേതാക്കള്‍ക്ക് മുന്നില്‍ ജസീന്ത ആര്‍ഡന്‍ ഒരു പ്രതീക്ഷ തന്നെയാണ് ?
ന്യൂസിലാന്‍ഡ് ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്ന് കരസ്ഥമാക്കിയ അവരുടെ കാബിനറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചപ്പൊഴുണ്ടായ സന്തോഷം ??
ഗേ എന്ന് കേട്ടാല്‍ ഇപ്പൊഴും മുഖം ചുളിക്കുന്നവരുള്ള ലോകത്ത് ജസീന്തയുടെ ഡെപ്യൂട്ടി മിനിസ്റ്റര്‍ തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഗേ ആണെന്ന് വ്യക്തമാക്കിയിുള്ളയാളാണ്.
ആ പദവിയിലെത്തുന്ന ഗേ ആയ ഒരുപക്ഷേ ആദ്യ വ്യക്തി.
ഇരുപത് പേരില്‍ എട്ട് പേര്‍ വനിതകള്‍. ഇവിടെ എത്രയുണ്ടാവും വനിതകളുടെ ശതമാനം ?. . .അവരില്‍ത്തന്നെ അഞ്ച് പേര്‍ മവോരി ഗോത്രത്തില്‍ നി?ന്നും മൂന്ന് പേര്‍ പസഫിക്കയും.
മന്ത്രിസഭയിലെ മൂന്ന് പേര്‍ എല്‍.ജി.ബി.റ്റി കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്നു.
താടിയില്‍ ഗോത്ര ചിഹ്നം പച്ചകുത്തിയ നനാനിയ മഹൂതയാണ് ഇനി ന്യൂസിലാന്‍ഡിന്റെ വിദേശകാര്യമന്ത്രി. . . ആ പദവി വഹിക്കുന്ന ആദ്യ വനിത.
ദേശീയത ആളിക്കത്തിക്കുന്ന പലരും സ്ഥാനാര്‍ത്ഥിയുടെ അയോഗ്യതയായി വിദേശത്തെ ജനനമോ ജീവിതമോ ഒക്കെ ഉയര്‍ത്തിക്കാട്ടുന്നിടങ്ങള്‍. . .
മറ്റ് രാജ്യത്തെ ജനങ്ങള്‍ വന്ന് ജോലികള്‍ കൊണ്ടുപോവുന്നെന്ന രോദനങ്ങള്‍. ഇവറ്റകളെയൊക്കെ തീറ്റിപ്പോറ്റണോ? കുറ്റകൃത്യങ്ങള്‍ കൂട്ടണോ എന്നൊക്കെ ചോദിച്ച് കണക്കെടുത്ത് പുറത്താക്കാന്‍ നോക്കുന്ന നേതാക്കള്‍?
ജസിന്‍ഡയുടെ കാബിനറ്റില്‍ കേരളത്തിനും ഒരവകാശം പറയാനുണ്ടെന്ന് അറിഞ്ഞുകാണുമല്ലോ. .
നെഞ്ചുറപ്പും ചങ്കൂറ്റവും ശക്തമായ തീരുമാനമെടുപ്പുമൊക്കെപ്പറഞ്ഞ് വന്ന പല ആണ്‍ സിംഹങ്ങളും കാറ്റഴിച്ചുവിട്ട ബലൂണായിടത്താണു ജസിന്‍ഡ ഇങ്ങനെ ശക്തമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റുകള്‍ മുന്നിലേക്ക് വയ്ക്കുന്നത്
മഹാ ഭൂരിപക്ഷം എന്നത് എന്തും ചെയ്യാനും എണ്ണത്തില്‍ കുറവുള്ള ആളുകളെ ചവിട്ടിത്തേയ്ക്കാനുമുള്ള ലൈസന്‍സല്ല, പ്രാതിനിധ്യം നല്‍കാനുള്ള ഉത്തരവാദിത്വമാണെന്ന് ഇതിലും നന്നായി പിന്നെ എങ്ങനെ പറയാനാണ്
from mangalam.com https://ift.tt/2HZaNKm
via IFTTT
No comments:
Post a Comment