ന്യുഡല്‍ഹി: രാജ്യത്ത കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി എന്താകുമെന്നതില്‍ അടുത്ത മൂന്നു മാസം ഏറെ നിര്‍ണാകയകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഉത്സവകാലത്തും ശൈത്യകാലത്തൂം കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ കൊവിഡ് അവലോകനത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
'കൊവിഡ് പ്രതിരോധത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത മൂന്നു മാസം രാജ്യത്തെ കൊവിഡിന്റെ സ്ഥിതി നിശ്ചയിക്കുന്നതില്‍ ഏറെ നിര്‍ണായകമാണ്. വരുന്ന ഉത്സവ, ശൈത്യകാല സീസണില്‍ നാം ശരിയായ മുന്‍കരുതല്‍ സ്വീകരിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍, കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നാം മികച്ച നിലയില്‍ ആയിരിക്കും'-കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.
ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതും നിരീക്ഷണവും രോഗികളുടെ സമ്പര്‍ക്കം കണ്ടെത്തുന്നതും സംസ്ഥാനങ്ങള്‍ വര്‍ധിപ്പിക്കണം. രോഗം നേരത്തെ കണ്ടെത്തിയാല്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. മാസ്‌ക്/ഫെയ്‌സ് കവര്‍ എന്നിവ പൊതുഇടങ്ങളില്‍ ഉപയോഗിക്കുന്നത് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങളാണ്.
രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ താഴെയെത്തി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന കാലാവധി 97.2 ദിവസമായി മാറി. ഒരു ലാബില്‍ നിന്ന് രാജ്യത്ത് ഇന്ന് കൊവിഡ് പരിശോധനയ്ക്ക് 2000 ലാബുകളുടെ സേവനം ലഭ്യമാക്കി. പ്രതിദിനം 10 ലക്ഷത്തിലേറെ സാംപിള്‍ ടെസ്റ്റുകള്‍ നടത്തുന്നു. നാം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നതിന്റെ ശുഭസൂചനയാണ് ഇത് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2TiBHzo
via IFTTT
No comments:
Post a Comment