'അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ'; ജയിലില്‍ രൂക്ഷമായി പ്രതികരിച്ച് സ്വപ്‌ന; വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 23, 2020

'അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ'; ജയിലില്‍ രൂക്ഷമായി പ്രതികരിച്ച് സ്വപ്‌ന; വെളിപ്പെടുത്തല്‍

കൊച്ചി: ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാന്‍ എത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സ്വപ്‌ന സുരേഷ്. കഞ്ചാവ് കേസില്‍ പിടിയിലായി കസ്റ്റഡിയില്‍ മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഷെമീറിനെയും ഭാര്യ സുമയ്യയെയുംം മറ്റൊരാളെയും പത്ത് കിലോ കഞ്ചാവുമായി പോലീസ് അരസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കാക്കനാട് ജയിലില്‍ അടക്കുകയും ചെയ്തു. ഈ സമയം സുമയ്യയെ കാണാന്‍ ബന്ധുക്കള്‍ ജയിലില്‍ എത്തിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ജയിലിനുള്ളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ തയ്യാറിയില്ല.

അതേസമയം ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാന്‍ എത്തുകയും ഉള്ളില്‍ പ്രവേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സ്വപ്‌ന ഇടപെടുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തുവെന്നാണ് സുമയ്യ പറയുന്നത്. 'ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ചെന്ന് സുമയ്യ പറയുന്നു.

കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ വെച്ച് ഷെമീറിനെ ജയില്‍ അധികൃതര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.



from mangalam.com https://ift.tt/3kqWRHA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages