കൊച്ചി: സ്വർണക്കടത്ത് കേസിൽ കോടതികൾ തെളിവു ചോദിച്ചു തുടങ്ങിയതോടെ നിയമയുദ്ധത്തിൽ പുതിയ നീക്കങ്ങളുമായി കേന്ദ്രസർക്കാർ. പ്രതികൾക്ക് ജാമ്യം ലഭിച്ച് കേസ് ദുർബലമാകുന്നത് തടയാൻ ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ വെള്ളിയാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സൂര്യപ്രകാശ് വി. രാജുവാണ് ഹാജരായത്. കേസിൽ സ്വപ്നാ സുരേഷിന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന ഘട്ടം വന്നതോടെയാണിത്.സ്വർണക്കടത്ത് കേസ് അതിഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന സൂചനകൂടിയാണിത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റർചെയ്ത കേസിൽ അറസ്റ്റിലായ 17 പേരിൽ 10 പേർക്കും ജാമ്യം ലഭിച്ചത് വൻ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ ഇ.ഡി. കേസിൽ പ്രധാനപ്രതി സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാൽ, എൻ.ഐ.എ. കോടതിയിലും സമാനവിധി വന്നേക്കുമെന്ന തിരിച്ചറിവിലാണ് അഡീഷണൽ സോളിസിറ്റർ ജനറലിനെ രംഗത്തിറക്കിയത്.സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സംസ്ഥാനങ്ങളിലെ കോടതികളിൽ അഡീഷണൽ സോളിസിറ്റർ ജനറൽമാർ നേരിട്ട് ഹാജരാകുന്നത് അപൂർവമാണ്. പ്രധാന കേസുകളിൽ കീഴ്‌കോടതികളിൽ സാധാരണ കേന്ദ്രത്തിനായി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽമാരാണ് ഹാജരാകാറുള്ളത്. സി.ബി.ഐ., എൻ.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്ക്കെല്ലാം പ്രത്യേക അഭിഭാഷകരുമുണ്ട്.സ്വർണക്കടത്ത് കേസിൽ ബുധനാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത് ഇ.ഡി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണന്റെ അപേക്ഷപ്രകാരം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാനുള്ള കേന്ദ്ര തീരുമാനം വന്നത്. ഓൺലൈനായി ഡൽഹിയിൽനിന്നായിരുന്നു സൂര്യപ്രകാശ് വി. രാജു വാദിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/372JWrF
via
IFTTT
No comments:
Post a Comment