കോട്ടയ്ക്കൽ: ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ നാലാളുകളുടെ പേരിൽ പോലീസ് കേസെടുത്തു.അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നാളുകളുടെ പേരിൽ പൊന്നാനി പോലീസും അശ്രദ്ധമായി വാഹനമിടിച്ച് അപകടമുണ്ടാക്കിയതിന് ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് പഴമള്ളൂർ അരീക്കത്ത് വീട്ടിൽ മുഹമ്മദ് സുഹൈലിന്റെ(29) പേരിൽ കാടാമ്പുഴ പോലീസും കേസെടുത്തു.മലപ്പുറം വെളിയങ്കോട്ടെ ഹോട്ടലിൽ തനിക്കെതിരേ അതിക്രമമുണ്ടായെന്നും പിന്തുടർന്ന സംഘം രണ്ടത്താണിയിൽവെച്ച് മനഃപൂർവം വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ടത്താണിയിലെത്തിയപ്പോൾ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിനുപിറകിൽ ലോറി ഇടിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം പറഞ്ഞു.വെളിയങ്കോട്ടെ ഹോട്ടൽപരിസരത്ത് ഒരുസംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായും വാഹനത്തിനു നേരെ കല്ലെറിഞ്ഞതായും കാണിച്ച് അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന യുവമോർച്ച പ്രവർത്തകൻ അനുരാഗ് നൽകിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം. അതേസമയം ഹോട്ടലിലോ പരിസരത്തോ സംഘർഷം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമയും ജീവനക്കാരും പറഞ്ഞു.പൊന്നാനിയിലും തിരൂരിലും ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധപരിപാടി നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/36PJDQP
via
IFTTT
No comments:
Post a Comment