കോവിഡ് വ്യാപനം അതിവേഗം, മരണനിരക്ക് ഉയരും ; ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ വന്‍ ദുരന്തമെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 9, 2020

കോവിഡ് വ്യാപനം അതിവേഗം, മരണനിരക്ക് ഉയരും ; ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ വന്‍ ദുരന്തമെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ കോവിഡ് 19 ഭയാനകമാംവിധം വ്യാപിക്കാന്‍ സാധ്യതയെന്നു വിദഗ്ധര്‍. ആശുപത്രികള്‍ തിങ്ങിനിറഞ്ഞ് ഡിസംബറോടെ പ്രതിദിന രോഗികളുടെ എണ്ണം 30,000 വരെ വര്‍ധിക്കാനും സാധ്യതയെന്നു വിലയിരുത്തല്‍. അതിനുശേഷം രോഗികളുടെ എണ്ണത്തില്‍ നേരിയ തോതില്‍ കുറവുണ്ടായേക്കാം. രോഗവ്യാപനം എന്നു ശമിക്കുമെന്നു പറയാന്‍ സാധിക്കുകയില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ളതിനേക്കാള്‍ പോസിറ്റീവ് കേസുകള്‍ കേരളത്തില്‍ ഉയരേണ്ടതായിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ നിന്ന് രോഗബാധ വലിയതോതില്‍ കുടുകയാണെങ്കില്‍ മരണസംഖ്യ ഉയരുമെന്നു ഡോ. ബി. ഇക്ബാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആള്‍ക്കുട്ടം ഒഴിവാക്കി കര്‍ശന നിയന്ത്രണം തുടരുകയാണെങ്കില്‍ നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാന്‍ പറ്റുന്ന രോഗികളേ ഉണ്ടാവുകയുള്ളു. കൂട്ടം കൂടുന്നത് പൂര്‍ണമായി ഒഴിവാക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് പോസിറ്റീവ് കേസുകളെ ക്വാറെന്റെന്‍ ചെയ്യുകയാണു രോഗപ്പകര്‍ച്ച തടയാനുള്ള ഏക പോംവഴിയെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.

രോഗം പടരുന്നത് ശരവേഗത്തിലാണ്. എന്നാല്‍, കുറയുന്നത് സാവകാശമായിരിക്കും. മരണനിരക്ക് കേരളത്തില്‍ കൂടുമെന്നും എറണാകുളം മെഡിക്കല്‍ സെന്ററിലെ ഓങ്കോളജിസ്റ്റും എപ്പിഡെമോളജിസ്റ്റുമായ ഡോ. അജു മാത്യു നിരീക്ഷിക്കുന്നു. ഈവര്‍ഷാന്ത്യത്തോടെ രോഗപ്പകര്‍ച്ചയ്ക്ക് നേരിയ ശമനമുണ്ടായാലും ഒരു ഇടവേളയ്ക്കുശേഷം വീണ്ടും രോഗപ്പകര്‍ച്ച മടങ്ങിവരാനുമുള്ള സാധ്യതയും തള്ളാനാകില്ല.

ഒരിക്കല്‍ രോഗം പിടിപെട്ടാല്‍ ആര്‍ജിത രോഗപ്രതിരോധ ശേഷി കൈവരിക്കുമെന്ന വാദവും ഒരു വിഭാഗം വിദഗ്ധര്‍ തള്ളിക്കളയുകയാണ്. പ്രതിരോധ ശേഷി കൈവരുന്ന രോഗപ്പട്ടികയില്‍ കോവിഡ് 19 വരുന്നില്ല. രോഗംബാധിച്ചവര്‍ക്ക് വീണ്ടും അവ വരുന്നുണ്ടെന്ന് ഐ.എം.എ. കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടുന്നു.

പരിശോധന പ്രതിദിനം ഒന്നര ലക്ഷമാക്കണം

* ഡോ. ഏബ്രഹാം വര്‍ഗീസ്
(ഐ.എം.എ. കേരള പ്രസിഡന്റ്)

രോഗികളുടെ എണ്ണം ഓരോദിവസവും ഇരട്ടിയാകുന്നതാണ് കോവിഡ് 19ന്റെ പ്രത്യേകത. ഇന്നുള്ളതിന്റെ ഇരട്ടിയാണ് അടുത്ത ദിവസമുണ്ടാകുക. നിലവിലുള്ള പരിശോധനയുടെ എണ്ണം കൂട്ടണം. ഒന്നരലക്ഷം ടെസ്റ്റുകളെങ്കിലും പ്രതിദിനം നടത്തുകയാണു വേണ്ടത്. ഒന്നരലക്ഷംപേരെ ടെസ്റ്റ് ചെയ്താല്‍ ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ഇരട്ടിയുണ്ടാകും. അവരെ ക്വാറെന്റെന്‍ ചെയ്താല്‍ അത്രയും രോഗപ്പകര്‍ച്ച കുറയും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 14 ആണ്.

ലോകാരോഗ്യ സംഘടന പറയുന്നത് ഇത് അഞ്ചു ശതമാനത്തില്‍ താഴെ വരണമെന്നാണ്. ഡിസംബറോടെ കേരളത്തില്‍ ഏറെക്കുറെ മുഴുവന്‍ പേര്‍ക്കും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതില്‍ പലര്‍ക്കും രോഗം വന്നതായിപ്പോലും തോന്നുകയില്ല. വൈറസിന്റെ ശക്തി കുറഞ്ഞതായി തോന്നുന്നില്ല. കോവിഡ് രോഗികളുടെ എണ്ണം താഴോട്ടുപോകാനുള്ള യാതൊരു സാധ്യതയും ഉടനില്ല. പോസിറ്റീവ് ആയിട്ടുള്ളവര്‍ അക്കാര്യമറിയാതെ നാട്ടിലിറങ്ങി നടക്കുന്നതാണ് രോഗപ്പകര്‍ച്ച കൂട്ടുന്നത്.

ആള്‍ക്കൂട്ടം ഒഴിവാക്കണം

* ഡോ. ബി. ഇക്ബാല്‍

എല്ലാ രാജ്യങ്ങളും കോവിഡിന്റെ പീക്ക് ഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരും. ആ സാഹചര്യത്തിലേക്ക് കേരളം എത്തുകയാണെന്നു പറയാം. ഇനി ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് വേണ്ടത്. അതിവ്യാപനം ഉണ്ടാക്കുന്നത് ആള്‍ക്കൂട്ടമാണ്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലൊക്കെ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. സമരങ്ങള്‍ അവസാനിപ്പിച്ചത് ആശ്വാസമായി. സംസ്ഥാനത്ത് ഇപ്പോഴും മരണനിരക്ക് കുറവാണ്. എന്നാല്‍, നില വഷളായാല്‍ എണ്ണം കൂടും.

വയോധികരെയും കുട്ടികളെയും റിവേഴ്‌സ് ക്വാറെന്റെന്‍ ചെയ്യണം. മുംെബെ ധാരാവിയില്‍ രോഗപ്പകര്‍ച്ച ഒരു പാട് കുടിയശേഷം വളരെയധികം കുറഞ്ഞു. ഇത്തരം സാഹചര്യം ഇവിടെയുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍, ഏറ്റവും ഉയര്‍ന്നഘട്ടം എന്നാണു വരികയെന്നു പറയാന്‍ കഴിയുകയില്ല. കേരളത്തില്‍ ഇപ്പോള്‍ ഭയക്കേണ്ടതില്ലെന്നതാണ് അഭിപ്രായം. ബ്രേക്ക് ദ് ചെയിന്‍ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കണം.

രോഗപ്പകര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ കഴിയണം

* ഡോ. രാജീവ് ജയദേവന്‍

രോഗപ്പകര്‍ച്ചയെപ്പറ്റിയുള്ള അറിവുള്ള കാര്യങ്ങളെ അവഗണിച്ച് സമൂഹം മൂന്നോട്ടുപോകുന്നതിന്റെ ഫലമാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. കുടുതല്‍ പേര്‍ക്ക് വന്നാല്‍ രോഗബാധ തനിയെ ഒഴിഞ്ഞുപോകുമെന്ന ധാരണയും തെറ്റാണ്. കോവിഡ് 19 മറ്റു വൈറസുകളെപ്പോലെയല്ല. ഒന്നു വന്നുപോയാല്‍ പിന്നെയും രോഗം വരുന്നുണ്ട്. ചിക്കന്‍ പോക്‌സ്, മീസില്‍സ് പോലെയുള്ള െവെറസ് അല്ല ഇത്. അവ പിടിപെട്ടാല്‍ ഇമ്യൂണിറ്റി കിട്ടുകയും പിന്നീട് വരികയുമില്ല.

അതുകൊണ്ട് കോവിഡിനെ അതിനോട് താരതമ്യം ചെയ്യാനും പാടില്ല. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് രോഗബാധ കുറയുമെന്ന് പറഞ്ഞു പരത്തുന്നത് സാങ്കല്‍പികമാണ്. ഈ രോഗം ബാധിച്ചാല്‍ ശരീരത്തില്‍ പ്രതിരോധശേഷി കിട്ടുമെന്നതിനും തെളിവുകളില്ല. രോഗലക്ഷണം പ്രകടമാകുന്നതിനു മുമ്പേ ഇതു പകര്‍ന്നു കിട്ടിയിട്ടുണ്ടാകും. അതുകൊണ്ട് ഇതിനെ ഉടനടി പിടിച്ചുകെട്ടാനൊക്കുമില്ല. പക്ഷേ, ശ്രമിച്ചാല്‍ പകരുന്നതിന്റെ വേഗത കുറയ്ക്കാന്‍ കഴിയും. മുമ്പ് മനുഷ്യ സമൂഹത്തിന് ഭീഷണി വിതച്ച രണ്ടു വൈറസുകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം താനേ മാഞ്ഞുപോയിരുന്നു. ആ സാഹചര്യം പ്രതീക്ഷിക്കാമോയെന്ന് പറയാറായിട്ടില്ല.

വിചാരിച്ചതിലും വേഗത്തില്‍ വൈറസ് വ്യാപനം

ഡോ. അജു മാത്യു

കൊറോണ വൈറസ് കാര്യമായി വര്‍ധിക്കുമെന്നത് സംഭവിച്ചിരിക്കുന്നു. ഇത് പ്രതീക്ഷിച്ചതാണെങ്കിലും രോഗപ്പകര്‍ച്ച വേഗത്തിലായിട്ടുണ്ട്. ഒരിക്കല്‍ കുറഞ്ഞാലും രണ്ടാമതോ മുന്നാമതോ രോഗബാധ ആവര്‍ത്തിച്ച് സമൂഹത്തെ പിടിച്ചുലയ്ക്കാം. രോഗം ബാധിച്ചയാള്‍ക്ക് വീണ്ടുമത് വരില്ലെന്ന് ഒരു ഉറപ്പുമില്ല. ഭാവിയില്‍ പനി വരുമ്പോള്‍ കൊറോണ ടെസ്റ്റ് ചെയ്യേണ്ട സാഹചര്യത്തിലേക്കു വരും. നാലോ അഞ്ചോ മാസത്തിനുള്ളില്‍ കൊറോണ െവെറസിന്റെ തീവ്രവ്യാപനം സംസ്ഥാനത്തു കുറയും. എന്നിരുന്നാലും രോഗപടര്‍ത്തിയ ഭീഷണി മാറുകയില്ല. അതു വര്‍ഷങ്ങള്‍ സമൂഹത്തില്‍ തുടരാം.



from mangalam.com https://ift.tt/3iIC28Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages