ടി.ആർ.പി. തട്ടിപ്പ് ; പ്രതിചേർക്കുന്നുണ്ടെങ്കിൽ അർണബിന് സമൻസ് അയക്കണമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 19, 2020

ടി.ആർ.പി. തട്ടിപ്പ് ; പ്രതിചേർക്കുന്നുണ്ടെങ്കിൽ അർണബിന് സമൻസ് അയക്കണമെന്ന് ഹൈക്കോടതി

മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമം നടത്തിയെന്ന കേസിൽ റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമിക്കെതിരേ നിയമനടപടി ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അദ്ദേഹത്തിന് സമൻസ് അയക്കണമെന്ന് മുംബൈ പോലീസിനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു. സമൻസ് കിട്ടിയാൽ അന്വേഷണവുമായി അർണബ് സഹകരിക്കുകയും വേണം. ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി.ക്കെതിരേയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതിചേർക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം സമൻസ് അയക്കുമെന്ന് മുംബൈ പോലീസിന്റെ അഭിഭാഷകനും സമൻസ് ലഭിച്ചാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് അർണബിന്റെ അഭിഭാഷകനും കോടതിക്ക് ഉറപ്പുനൽകി. റിപ്പബ്ലിക് ടി.വി.യോട് മുംബൈ പോലീസ് ശത്രുതാപരമായാണ് പെരുമാറുന്നതെന്നും അർണബിനെ അവർ അറസ്റ്റുചെയ്യുമെന്ന് ആശങ്കയുണ്ടെന്നും അതു വിലക്കണമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ ആവശ്യപ്പെട്ടു. നിലവിൽ പ്രതിസ്ഥാനത്ത് ഇല്ലാത്തൊരാളുടെ കാര്യത്തിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് മുംബൈ പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തുടർന്നാണ് പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം സമൻസ് അയക്കണമെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയുയെയും എം.എസ്. കാർണിക്കിന്റെയും ബെഞ്ച് നിർദേശിച്ചത്. ഈ കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടി.ആർ.പി. ക്രമക്കേടിന്റെ പേരിൽ റിപ്പബ്ലിക് ടി.വി.ക്കും രണ്ട് മറാഠി ചാനലുകൾക്കുമെതിരേയാണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. മറ്റു രണ്ടു ചാനലുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി. സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരമൊരു കേസിൽ ഹർജിക്കാർ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢും ഇന്ദു മൽഹോത്രയും ഇന്ദിരാ ബാനർജിയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് റിപ്പബ്ലിക് ടി.വി.യുടെ ഉടമകളായ എ.ആർ.ജി. ഔട്ലെയർ മീഡിയ ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ വിമർശിച്ചതിന്റെ പേരിൽ റിപ്പബ്ലിക് ടി.വി.യോട് മുംബൈ പോലീസ് പകവീട്ടുകയാണെന്നും പോലീസ് കമ്മിഷണർ പരംബീർസിങ് പത്രസമ്മേളനത്തിൽ ചാനലിന്റെ പേര് പരാമർശിച്ചത് അതിന്റെ ഭാഗമായാണെന്നും ഹർജിക്കാർ ആരോപിച്ചു. അന്വേഷണത്തിനിടെ പോലീസ് മേധാവികൾ പത്രസമ്മേളനം നടത്തുന്നത് ശരിയാണോയെന്നറിയില്ലെന്ന് കോടതി പറഞ്ഞു. പോലീസിനെതിരേ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് ചാനലിനെയും വിലക്കണമെന്ന് പോലീസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും മാധ്യമങ്ങൾക്കും ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. Content Highlights: 'Issue summons to Arnab Goswami if he is proposed to be addressed as accused in TRP scam FIR': Bombay HC


from mathrubhumi.latestnews.rssfeed https://ift.tt/37qdTlo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages