ഭോപ്പാൽ: കോൺഗ്രസ് നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വനിതാസ്ഥാനാർഥിക്കെതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ. ഐറ്റം എന്ന് വിശേഷിപ്പിച്ച കമൽനാഥിന്റെ പരാമർശം പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു കമൽനാഥിന്റെ പരാമർശം. ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽനാഥ് ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിയ്ക്കെതിരെ തിരിഞ്ഞത്. ഒരു ഐറ്റമായ എതിർസ്ഥാനാർഥിയെ പോലെയല്ല തങ്ങളുടെ സ്ഥാനാർഥിയെന്നും അദ്ദേഹം എളിയവനാണെന്നുമായിരുന്നു കമൽനാഥിന്റെ വാക്കുകൾ. ഞാൻ എതിർസ്ഥാനാർഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊരിനമാണത്. കമൽ നാഥ് പറഞ്ഞു. കമൽനാഥിന്റെ പരാമർശത്തിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുകയും ചെയ്തു. പാവപ്പെട്ട കർഷകന്റെ മകളായി ജനിച്ച ഇമർതി ദേവി ഒരു ഗ്രാമീണ തൊഴിലാളിയിൽ നിന്നാണ് പൊതുപ്രവർത്തനമേഖലയിലേക്കെത്തിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കമൽനാഥിന് മറുപടിയായി ട്വിറ്ററിൽ കുറിച്ചു. ഒരു സ്ത്രീയ്ക്കെതിരെ ഇത്തരം പരാമർശം നടത്തിയതിലൂടെ കോൺഗ്രസിന്റെയും പാർട്ടി നേതൃത്വത്തിന്റെയും ജന്മിത്ത മനോഭാവമാണ് വെളിപ്പെടുന്നതെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച 10 മുതൽ 12 മണി വരെ മൗനം ആചരിച്ച് പ്രതിഷേധിക്കാനാണ് ചൗഹാന്റെ നീക്കം. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചതും ദളിതയായതും തന്റെ കുറ്റമാണോയെന്ന് ഇമർതി ദേവി പ്രതികരിച്ചു. ഇത്തരത്തിലുള്ള വ്യക്തികളെ പാർട്ടിയിൽ തുടരാൻ അനുവദിയ്ക്കരുതെന്ന് ഒരു അമ്മ കൂടിയായ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയാണെന്ന് അവർ പറഞ്ഞു. ഇത്തരത്തിൽ അപമാനിക്കപ്പെടുകയാണെങ്കിൽ സ്ത്രീകൾക്കെങ്ങനെ മുന്നോട്ട് പോകാനാകുമെന്നും അവർ ചോദിച്ചു. കമൽനാഥിനെതിരെ ബിജെപി വക്താക്കൾ തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് പരാതി നൽകി. ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലർത്തുന്ന ഇമർതി ദേവിയും 21 എംഎൽഎമാരും കോൺഗ്രസിൽ നിന്നും നിയമസഭയിൽ നിന്നും രാജി വെച്ച് മാർച്ചിൽ ബിജെപിയിൽ ചേർന്നതാണ് കമൽനാഥ് സർക്കാരിനെ വീഴ്ത്തിയത്. 28 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിനാണ് നടക്കുന്നത്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. Content Highlights: Kamal Naths Item Dig At BJP Woman Candidate Triggers Outrage
from mathrubhumi.latestnews.rssfeed https://ift.tt/31mylQe
via
IFTTT
No comments:
Post a Comment