കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ ശവകുടീരത്തിലേയ്ക്ക് നിറകണ്ണുകളോടെ ആരാധകര്‍; ആനക്കൊമ്പുകള്‍ ഉള്‍പ്പെടെ കോടികളുടെ സമ്പാദ്യം എവിടെ...? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 18, 2020

കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ ശവകുടീരത്തിലേയ്ക്ക് നിറകണ്ണുകളോടെ ആരാധകര്‍; ആനക്കൊമ്പുകള്‍ ഉള്‍പ്പെടെ കോടികളുടെ സമ്പാദ്യം എവിടെ...?

വീരപ്പന്‍.... പതിറ്റാണ്ടുകള്‍ മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച കാട്ടുക്കൊള്ളക്കാരന്‍.

കൊല്ലപ്പെട്ട് 16 വര്‍ഷം പിന്നിടുമ്പോഴും ഇതിഹാസമാനമുള്ള മനുഷ്യനും ചിലര്‍ക്ക് ആരാധനാപാത്രവുമായി മാറുകയാണ്... കൊള്ളക്കാരനോടുള്ള ഭയമോ അറപ്പോ അവര്‍ക്കില്ല. മറിച്ച് ഭക്തിയും വിനയവും ആരാധനയുമാണ് വീരപ്പനോട്....

ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടര്‍ കാടുനിറഞ്ഞാടിയ 1983 മുതല്‍ 2004 ഒക്ടോബര്‍ 18 വരെ കര്‍ണാടക, തമിഴ്‌നാട്, കേരള പൊലീസ് സേനകള്‍ അയാള്‍ക്കു മുന്‍പില്‍ തോറ്റുപോയതിന്റെ 'രഹസ്യം' ഇപ്പോഴും വ്യക്തമല്ല.

21 വര്‍ഷം പോലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പന്‍ സത്യമംഗലം കാടും നാടും അടക്കിവാണു. 2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതില്‍ 31 പേര്‍ പോലീസുകാര്‍. 2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകള്‍, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികള്‍ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരമുണ്ടാക്കി. എന്നാല്‍ ഇതെല്ലാം എവിടെ എന്ന ചോദ്യം ഇപ്പോഴും കാണാമറയത്താണ്...

സ്മൃതി മണ്ഡപമൊന്നുമില്ലെങ്കിലും വീരപ്പനെ സംസ്‌കരിച്ച സ്ഥലം ഇഷ്ടിക കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നൂറിലേറെ പേരാണ് വീരപ്പന്റെ ഓര്‍മകളുമായി ഇവിടേയ്ക്ക് എത്തുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നൂറിലേറെ പേരാണ് വീരപ്പന് ആദരമര്‍പ്പിക്കാന്‍ എത്തിയത്.

വീരപ്പന്റെ ഫോട്ടോയില്‍ മാല ചാര്‍ത്തി, ദീപം തെളിയിച്ച്, ശവകുടീരം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചാണ് വീരപ്പന്‍ കൊല്ലപ്പെട്ട ദിനം ഒരു ജനത കൊണ്ടാടുന്നത്. വീരപ്പന്റെ കുടുംബവും എല്ലാ വര്‍ഷവും ആദരമര്‍പ്പിക്കാന്‍ ഇവിടെ എത്താറുണ്ട്.

ചിലര്‍ നിറകണ്ണുകളോടെ പ്രാര്‍ഥിച്ചു. ഇത്തവണ വരുന്നവരുടെ പേരും ഫോണ്‍നമ്പറും മേല്‍വിലാസവും എഴുതി വാങ്ങാന്‍ പോലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ദൈവത്തിന്റെ അനുഗ്രഹമുള്ള മായാജാലക്കാരന്‍ എന്നാണ് വലിയ ഒരു വിഭാഗം വീരപ്പനെ വിശേഷിപ്പിക്കുന്നത്.



from mangalam.com https://ift.tt/2T2Y0cp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages