ചൈനയിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിൽ കൊറോണ വൈറസ് സാന്നിധ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 18, 2020

ചൈനയിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിൽ കൊറോണ വൈറസ് സാന്നിധ്യം

ബെയ്ജിങ്∙ ക്വിങ്ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളിൽ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈന.

ശീതീകരിച്ച മത്സ്യപായ്ക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതെ സമയം ഭക്ഷണ പായ്ക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഇത്തരം ഭക്ഷണപ്പൊതികളുമായി സമ്പർക്കം ഉണ്ടാകുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ(സിഡിസി) പറഞ്ഞു. ഇത്തരത്തിൽ തണുത്ത ഭക്ഷണത്തിൽ വൈറസ് സാന്നിധ്യം അപൂർവമാണെന്നും സിഡിസി പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ ശീതീകരിച്ച ചെമ്മീൻ പായ്ക്കറ്റിൽ നിർജീവമായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചെമ്മീനിന്റെ ഇറക്കുമതി ചൈനയിൽ നിരോധിച്ചിരുന്നു.



from mangalam.com https://ift.tt/2H2Wi8x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages