കവിതയിലൂടെ സാന്ത്വനവുമായ് സാക്ഷി ധോനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

കവിതയിലൂടെ സാന്ത്വനവുമായ് സാക്ഷി ധോനി

“ഇത് വെറുമൊരു കളി മാത്രം ചിലതിൽ ജയം, ചിലതിൽ തോൽവി മോഹനവിജയങ്ങളും ചോരപൊടിയുന്ന തോൽവികളുമായ് വർഷങ്ങൾ കടന്നുപോയി ചിലർക്ക് ആഘോഷം, ചിലർക്ക് തകർച്ച തോൽവി ആരാഗ്രഹിക്കാൻ? പക്ഷേ, വിജയം എല്ലാവർക്കുമുള്ളതാണോ? നിങ്ങൾ വിജയിയായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ നിങ്ങൾ പോരാടാനായി ജനിച്ചവരാണ് സൂപ്പർ കിങ്സ് ഹൃദയങ്ങളിലുണ്ടാവും, എല്ലാക്കാലവും” ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എലിൽനിന്ന് പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ എം.എസ്. ധോനിയുടെ ഭാര്യ സാക്ഷി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത കവിതയിൽനിന്നുള്ള ഭാഗങ്ങളാണിത്. കഴിഞ്ഞ കളിയിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ വിജയം നേടിയെങ്കിലും ചെന്നൈയുടെ ആയുസ്സ് ഏറെ നീണ്ടില്ല. മുംബൈ ഇന്ത്യൻസിനെ രാജസ്ഥാൻ റോയൽസ് തറപറ്റിച്ചതോടെ പോയന്റ് ടേബിളിൽ വീണ്ടും അവസാനസ്ഥാനത്തായി ചെന്നൈ. അടുത്ത രണ്ടു കളി ജയിച്ചാലും പ്ലേ ഓഫിന് യോഗ്യത നേടാനാവില്ലെന്ന സ്ഥിതിയിൽ 13-ാമത് ഐ.പി.എലിൽനിന്ന് ചെന്നൈ ഔദ്യോഗികമായി പുറത്താവുകയായിരുന്നു. ഈ സീസൺ തങ്ങളുടേതല്ല എന്ന് ധോനി നേരത്തേതന്നെ സമ്മതിച്ചതാണ്. മൂന്നുവട്ടം ചാമ്പ്യൻമാരായ ചെന്നൈ ആദ്യമായാണ് പ്ലേ ഓഫിലെത്താതെ പുറത്താവുന്നത്. വ്യാഴാഴ്ച കൊൽക്കത്തയ്ക്കെതിരേയാണ് ചെന്നൈയുടെ അവസാന മത്സരം. Content Highlight: Sakshi Dhoni shares heartfelt poem


from mathrubhumi.latestnews.rssfeed https://ift.tt/3mCM2TF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages