കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ അഷ്ടമുടിക്കായലിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ അഷ്ടമുടിക്കായലിൽ

കുണ്ടറ : ഞായറാഴ്ച കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ അഷ്ടമുടിക്കായലിൽ വെള്ളിമൺ പാലക്കടവ് ഭാഗത്തുനിന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (മൂന്ന്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പാലക്കടവിനു സമീപം ഇരുവരുടെയും ചെരിപ്പുകൾ കണ്ടെത്തിയതോടെയാണ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചിൽ തുടങ്ങിയത്. പാലക്കടവ് കായൽവാരത്ത് രമാസദനത്തിൽ യശോധരൻ പിള്ളയുടെ മകളാണ് രാഖി.നാലുവർഷംമുൻപായിരുന്നു ആതിരയും സ്വകാര്യബസ് കണ്ടക്ടറായ സിജുവുമായുള്ള വിവാഹം. വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെ മകനുമായി പുറത്തേക്ക് പോയ രാഖി, നാട്ടുകാർ ചോദിച്ചപ്പോൾ കുടുംബവീട്ടിലേക്കെന്നാണ് പറഞ്ഞത്. ചൂണ്ടയിടുകയായിരുന്ന കുട്ടികൾ വൈകീട്ട് അഞ്ചോടെ രാഖി കുഞ്ഞുമായി കായൽവാരത്തുകൂടി നടന്നുപോകുന്നത് കണ്ടിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ രാഖിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. കായലിൽ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും. Content Highlight: Missing mother and daughter found from Ashtamudi Lake


from mathrubhumi.latestnews.rssfeed https://ift.tt/35EtDyz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages