സാമ്പത്തികസംവരണം: വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് എൻ.എസ്.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

സാമ്പത്തികസംവരണം: വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് എൻ.എസ്.എസ്.

ചങ്ങനാശ്ശേരി: മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് അനുവദിച്ച 10 ശതമാനം സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ * സംവരണേതരവിഭാഗത്തിന് നൽകുന്ന 10 ശതമാനം സാമ്പത്തികസംവരണം, സർക്കാർ ഉത്തരവ് പ്രകാരം നിജപ്പെടുത്തിയ ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ വരുത്തണം. ജനുവരി മൂന്നുമുതൽ നടത്തിയ നിയമനശുപാർശകളും നിയമനങ്ങളും പുനഃക്രമീകരിച്ച്, സംവരണേതരവിഭാഗങ്ങൾക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ അവർക്കുകൂടി ലഭ്യമാക്കണം. * പിന്നാക്കവിഭാഗങ്ങൾക്കും പട്ടികജാതി, പട്ടികവർഗത്തിനും അനുവദിച്ച രീതിയിൽ, ഏതെങ്കിലും നിയമനവർഷത്തിൽ അർഹരായ സാമ്പത്തികസംവരണം ലഭിക്കേണ്ട ഉദ്യോഗാർഥികൾ നിയമനത്തിന് ഇല്ലാതെവന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാതെ മാറ്റിവെയ്ക്കണം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തിനായി പ്രത്യേകവിജ്ഞാപനം (എൻ.സി.എ.) കുറഞ്ഞത് രണ്ടുതവണയെങ്കിലും പുറപ്പെടുവിച്ച് അർഹരായ ഉദ്യോഗാർഥികൾക്ക് നൽകണം. അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കുശേഷവും അത്തരം ഉദ്യോഗാർഥികളെ ലഭ്യഭിച്ചില്ലെങ്കിൽ പൊതുവിഭാഗത്തിൽ ഇടം നേടിയ സംവരണേതരവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നൽകണം. * സംവരണേതരവിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കി നിശ്ചയിക്കണം. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള സംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽവന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മിഷന്റെ റിപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ സർക്കാർ അംഗീകരിച്ചു. എന്നാൽ, എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി കഴിഞ്ഞദിവസം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഉത്തരവായത്. ഈ ഉത്തരവുപ്രകാരം, അന്നുമുതൽ മാത്രമേ സംവരണം പ്രാബല്യത്തിൽ വരൂ. സർക്കാരിന്റെ ജനുവരി മൂന്നിലെ ഉത്തരവുപ്രകാരം മുൻകാലപ്രാബല്യം നല്കി നിയമനങ്ങൾ പുനഃക്രമീകരിക്കണം. ഭേദഗതിനിയമത്തിലെ റൂൾ 15 (എ) പ്രകാരം, ഏതെങ്കിലും റിക്രൂട്ട്മെന്റ് വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ അവ നികത്താത്തവയായി മാറ്റിവെയ്ക്കേണ്ടതില്ല. പകരം അവ പൊതുവിഭാഗത്തിനായി നൽകണമെന്നാണ് വ്യവസ്ഥ. ഇത് സംവരണം ലഭിക്കുന്ന മറ്റുവിഭാഗങ്ങൾക്ക് ബാധകമാക്കിയ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പറഞ്ഞു. Content Highlight: NSS Opinion about economic reservation Kerala


from mathrubhumi.latestnews.rssfeed https://ift.tt/3dYG38p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages