പോലീസ് നിയമ ഭേദഗതി: ആശങ്ക പങ്കുവെച്ച് സി.പി.ഐ. മുഖപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

പോലീസ് നിയമ ഭേദഗതി: ആശങ്ക പങ്കുവെച്ച് സി.പി.ഐ. മുഖപത്രം

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാൻ ലക്ഷ്യമിട്ട് പോലീസ് നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ ആശങ്കയുണ്ടെന്ന് സി.പി.ഐ. മുഖപത്രം. 'പോലീസ് നിയമ ഭേദഗതി; ആശങ്കകൾ അവഗണിച്ചുകൂടാ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം സർക്കാരിന്റെ തീരുമാനത്തെ പൊതുവേ സ്വാഗതംചെയ്യുന്നു. എന്നാൽ, ഈ നിയമഭേദഗതി ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കും മൗലികാവകാശങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനും എതിരേ ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ജനയുഗം മുഖപ്രസംഗം പങ്കുവെക്കുന്നു. വേണ്ടത്ര ചർച്ചകൂടാതെയാണ് നിയമത്തിൽ ഭേദഗതിവരുത്തിയതെന്ന് പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരേ കേസെടുക്കാൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയുണ്ട്. പോലീസ് ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞത്. പോലീസിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശം ഗൗരവത്തോടെ കണക്കിലെടുത്തില്ല. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമെങ്കിൽ കർശന നിയമനിർമാണത്തിന് മടിക്കേണ്ടതില്ല. എന്നാൽ, അത് മൗലികാവകാശങ്ങളെയും ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും പരിമിതപ്പെടുത്തരുത്. ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാനെന്നും മുഖപ്രസംഗം പറയുന്നു. Content Highlight: CPI mouthpiece against police act amendment Kerala


from mathrubhumi.latestnews.rssfeed https://ift.tt/3jud6SL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages