കാരാട്ട് റസാഖിനും ഫൈസലിനുമെതിരേ സന്ദീപിന്റെ ഭാര്യയുടെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

കാരാട്ട് റസാഖിനും ഫൈസലിനുമെതിരേ സന്ദീപിന്റെ ഭാര്യയുടെ മൊഴി

കൊച്ചി: കാരാട്ട് റസാഖിനും ഫൈസലിനുമെതിരേ കസ്റ്റംസിന്റെ റിപ്പോർട്ട് പുറത്ത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് കോഫപോസെ ചുമത്തുന്നതിന് കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് ഇവർക്കെതിരേ മൊഴിയുള്ളത്. കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് സ്വർണക്കടത്ത് നടത്തിയതെന്നാണ് സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴി. സന്ദീപും റെമീസും സ്വർണം കടത്തിയത് കോഴിക്കോട് കൊടുവള്ളി കള്ളക്കടത്ത് സംഘത്തിനുവേണ്ടിയാണെന്നും ജൂലായ് എട്ടിന് നൽകിയ മൊഴിയിൽ പറയുന്നു. സന്ദീപിനെ സ്വർണക്കടത്തിൽനിന്ന് സൗമ്യ വിലക്കിയിരുന്നു. ഇക്കാര്യം പറയുമ്പോഴെല്ലാം സന്ദീപ് സൗമ്യയെ മർദിച്ചു. സ്വർണക്കടത്തിൽ സൗമ്യയ്ക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് മൊഴികളിൽ വ്യക്തമാകുന്നത്. മോട്ടോറുകൾ, മൈക്രോവേവ് ഓവൻ, ഡോർ സ്‌റ്റോപ്പർ എന്നിവയിലാണ് സ്വർണം കടത്തിയതെന്നും ജൂലായ് 31-ന് നൽകിയ മൊഴിയിൽ സൗമ്യ പറയുന്നുണ്ട്. സന്ദീപ് വീട്ടിലുള്ള ദിവസം ഒരു കാറിൽ ആരോ എന്തോ കൊണ്ടുവന്നെത്തിച്ചു. സന്ദീപ് ഇതുമായി റൂമിലേക്ക് പോയി. മുറിയിൽ ഡ്രിൽ ചെയ്യുന്ന ശബ്ദംകേട്ട് എത്തിയ സൗമ്യയോട് പറഞ്ഞത് കൊണ്ടുവന്നത് സ്വർണമാണെന്നായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും അറിവോടെയാണ് സ്വർണം വാങ്ങിയതെന്നും താൻ ഇടനിലക്കാരൻ മാത്രമാണെന്ന് സന്ദീപ് പറഞ്ഞിരുന്നെന്നും സൗമ്യയുടെ മൊഴിയിലുണ്ട്.കാരാട്ട് ഫൈസലിനെ അറിയില്ല -റെമീസ്കാരാട്ട് ഫൈസലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി. റമീസ്. മിനി കൂപ്പർ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെവന്ന വാർത്തകൾ വഴി മാത്രമേ ഫൈസലിനെ അറിയൂവെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. സ്വർണക്കടത്തുമായി കാരാട്ട് ഫൈസലിന് എന്തെങ്കിലും ബന്ധമുള്ളതായി തനിക്ക് അറിയില്ലെന്നും മറുപടി നൽകിയിട്ടുണ്ട്. ഒക്ടോബർ 10-ന് കസ്റ്റംസ് സൂപ്രണ്ട് വിയ്യൂർ ജയിലിൽ എത്തി നടത്തിയ മൊഴിയെടുപ്പിലാണ് ഈ വിവരങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/3msWxIK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages