ന്യൂഡൽഹി: സുപ്രീംകോടതിയിലെ നടപടികൾ തത്സമയം സംപ്രേഷണം (ലൈവ് സ്ട്രീമിങ്) ചെയ്യുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കക്ഷികൾക്ക് തങ്ങളുടെ കേസിൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ ലൈവ് സ്ട്രീമിങ് ഉപകാരപ്പെടുമെന്നും ഗ്രാമീണ മേഖലയിലെ അഭിഭാഷകർക്കും അത് ഗുണംചെയ്യുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഗുജറാത്ത്, മദ്രാസ് ഹൈക്കോടതികളിലെ ലൈവ് സ്ട്രീമിങ് ഉദാഹരണങ്ങൾ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ, തത്സമയ സംപ്രേഷണം വന്നാൽ പ്രസിദ്ധി ലഭിക്കാൻവേണ്ടിയുള്ള ഹർജികൾ വർധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. Content Highlights:Supreme Court Chief Justice
from mathrubhumi.latestnews.rssfeed https://ift.tt/3othyoL
via
IFTTT
No comments:
Post a Comment