ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും വനിതാമന്ത്രിയുമായ ഇമാര്‍തി ദേവിക്കെതിരെ നടത്തിയ തരംതാഴ്ന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഖേദം പ്രകടിപ്പിച്ചു.
പട്ടികജാതി മണ്ഡലമായ ദബ്രയില്‍ ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ് രാജിനോട് ഇമാര്‍തി ദേവിയെ താരതമ്യപ്പെടുത്തി സംസാരിച്ച കമല്‍ദേവ്, 'സുരേഷ് എതിര്‍സ്ഥനാര്‍ത്ഥിയേ പോലെയല്ല, ലളിതമായി ജീവിക്കുന്നയാളാണ്. എന്താണ് എതിരാളിയായ ആളുടെ പേര്? ജനക്കൂട്ടം ദേവിയുടെ പേര് പറഞ്ഞതോടെ ഞാന്‍ അവരുടെ പേര് എന്തിന് പറയണം. എന്നേക്കാള്‍ നന്നായി അവരെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ അതേകുറിച്ച് എന്നോട് പറയുന്നു. എന്തൊരു ഐറ്റമാണത്.- എന്നായിരുന്നു പരാമര്‍ശം.
ഐറ്റം പരാമര്‍ശം വിവാദമായതോടെയാണ് ഖേദപ്രകടനവുമായി കമല്‍നാഥ് തന്നെ രംഗത്തുവന്നത്. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാപ്പ് പറയുന്നുവെന്ന് കമല്‍നാഥ് തിങ്കളാഴ്ച പറഞ്ഞു. സ്ത്രീകളെ അപമാനിക്കാന്‍ ഉദേശിച്ചുള്ളതല്ല തന്റെ പരാമര്‍ശം. എല്ലാ സ്ത്രീകളും മാനിക്കപ്പെടണം. അതില്‍ ഒരു സംശയവുമില്ല- അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പി കള്ളം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കമല്‍ നാഥ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. താന്‍ പറഞ്ഞതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ മോശമായ രീതിയില്‍ അത് വ്യാഖ്യാനിച്ച് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന. കമല്‍നാഥിന്റെ പരാമര്‍ശത്തില്‍ ശിവരാജ് സിംഗ് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. പരാമര്‍ശത്തില്‍ അപലപിക്കണമെന്നും കമല്‍നാഥിനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
'ദളിതരുടെയും സ്ത്രീകളുടെയും അന്തസ്സിനു വേണ്ടിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഹത്രാസ് സംഭവത്തില്‍ നിശബ്ദത വെടിയുകയാണ് വേണ്ടത്. സ്വാമി ചിന്മയാനന്ദ്, കുല്‍ദീപ് സെഗാര്‍ വിഷയത്തിലും നിശബ്ദത വെടിയുകയാണ് വേണ്ടത്. സോണിയ ഗാന്ധിക്ക് എഴുതിയ കത്തില്‍ ആ സ്ത്രീയുടെ ജാതി എടുത്തുകാണിക്കുന്ന നിങ്ങളുടെ അധാര്‍മ്മിക രാഷ്ട്രീയ മനോഭാവമാണ് കാണിക്കുന്നതെന്നും കമല്‍നാഥ് കത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. മധ്യപ്രദേശ് മന്ത്രിമാരും ഒരു കേന്ദ്രമന്ത്രിയും സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും സ്ത്രീ വിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാട്ടി നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടി അധ്യക്ഷനും കത്ത് അയക്കണം. സംസ്ഥാനത്തെ സ്ത്രീകളോട് നിങ്ങള്‍ മാപ്പ് പറയുകയും വേണം. -കമല്‍നാഥ് ശിവരാജ് സിംഗ ചൗഹാന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
കമല്‍നാഥിന്റെ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടുകയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുക. നവംബര്‍ 10ന് ഫലപ്രഖ്യാപനമുണ്ടാകും.
from mangalam.com https://ift.tt/2INYt07
via IFTTT
No comments:
Post a Comment