പത്തനംതിട്ട: ലൈഫ് മിഷന്‍ - യു.എ.ഇ. റെഡ് ക്രെസന്റ് ധാരണയെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴി. താന്‍ റെഡ് ക്രെസന്റുമായി പ്രാഥമിക ചര്‍ച്ച നടത്തിയതുതന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നു കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ വെളിപ്പെടുത്തി.
''തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഞാനാണു യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നത്. റെഡ് ക്രെസന്റുമായി ബന്ധപ്പെടുത്തിയത് കോണ്‍സല്‍ ജനറലാണ്. ചര്‍ച്ചയുടെ മിനിറ്റ്‌സ് തയാറാക്കിയിരുന്നില്ലെങ്കിലും വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും മഹാപ്രളയത്തിലെ ദുരിതബാധിതര്‍ക്കും പാര്‍പ്പിടമൊരുക്കാനായി റെഡ് ക്രെസന്റിന്റെ പണം ഉപയോഗിക്കാമെന്ന നിര്‍ദേശം അദ്ദേഹം അംഗീകരിച്ചു.'' കസ്റ്റംസിന്റെ ആറാമത്തെ ചോദ്യത്തിനുള്ള മറുപടിയായി ശിവശങ്കര്‍ വിശദീകരിച്ചു.
റെഡ് ക്രെസന്റ്- ലൈഫ് മിഷന്‍ സഹകരണം വിവാദമായതോടെ ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണു കാര്യങ്ങള്‍ വ്യക്തമായതെന്നു മുഖ്യമന്ത്രി നേരത്തേ അവകാശപ്പെട്ടിരുന്നു. റെഡ് ക്രെസന്റുമായുള്ള ആദ്യ ചര്‍ച്ചയെക്കുറിച്ചുതന്നെ താന്‍ അറിയിച്ചിരുന്നെന്ന ശിവശങ്കറിന്റെ മൊഴി അദ്ദേഹത്തെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി െലെഫ് മിഷനുവേണ്ടി റെഡ് ക്രെസന്റുമായി ചര്‍ച്ചയ്ക്കു പോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദമായി ചോദിച്ചറിഞ്ഞത്.
കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ശിവശങ്കറിനെയാണു മുഖ്യമന്ത്രി നിയോഗിച്ചിരുന്നതെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയും ശരിവയ്ക്കുന്നതാണ് ശിവശങ്കറിന്റെ ഉത്തരം. സ്വപ്‌ന നടത്തിയ തട്ടിപ്പുകള്‍ക്ക് നമ്മള്‍ക്കെന്താണു ചെയ്യാനാകുകയെന്നു മുഖ്യമന്ത്രി ഓഗസ്റ്റ് എട്ടിനു കൈകഴുകിയതും പൊളിയുന്നു. ലൈഫ് മിഷന്‍ - റെഡ് ക്രെസന്റ് കരാറുണ്ടാക്കിയതില്‍ സര്‍ക്കാരിനു പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. എന്നാല്‍ റെഡ് ക്രെസന്റുമായുള്ള കരാറിലെ രണ്ടാം കക്ഷി സര്‍ക്കാരാണെന്നു ധാരണാപത്രം പുറത്തുവന്നതോടെ വ്യക്തമായി.
2019 ജൂെലെ 11-നു റെഡ് ക്രെസന്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസും തമ്മില്‍ ധാരണാപത്രം ഒപ്പിടുമെന്നു ശിവശങ്കര്‍ കാലേകൂട്ടി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. 20 കോടി രൂപയുടെ ധനസഹായത്തില്‍ 14.5 കോടി ഭവനനിര്‍മ്മാണത്തിനും 5.5 കോടി ആശുപത്രി നിര്‍മ്മാണത്തിനും ചെലവഴിക്കാനുള്ള നിര്‍ദേശവും മുഖ്യമന്ത്രി അംഗീകരിച്ചെന്നാണു വ്യക്തമാകുന്നത്.
from mangalam.com https://ift.tt/3m2VXBl
via IFTTT
No comments:
Post a Comment