അഞ്ചുദിവസം തിരിച്ചറിയാതെ മൃതദേഹം ; മരണവിവരം അറിയാതെ പരിചരിച്ച് മകന്‍; ഒരു മാസം ആശുപത്രിയില്‍ എത്തിച്ച ആഹാരവും വെള്ളവും ആരോഗ്യപ്രവര്‍ത്തകര്‍ കൊടുത്തത് അതേ പേരിലുള്ള മറ്റൊരാള്‍ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 19, 2020

അഞ്ചുദിവസം തിരിച്ചറിയാതെ മൃതദേഹം ; മരണവിവരം അറിയാതെ പരിചരിച്ച് മകന്‍; ഒരു മാസം ആശുപത്രിയില്‍ എത്തിച്ച ആഹാരവും വെള്ളവും ആരോഗ്യപ്രവര്‍ത്തകര്‍ കൊടുത്തത് അതേ പേരിലുള്ള മറ്റൊരാള്‍ക്ക്

കൊല്ലം: അധികൃതരുടെ ഗുരുതരമായ അനാസ്ഥമൂലം കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിരിച്ചറിയാതെ കിടന്നത് അഞ്ചു ദിവസം. മരണവിവരം അറിയാതെ ഈ ദിവസങ്ങളിലെല്ലാം മകന്‍ അച്ഛനായി എത്തിച്ചിരുന്ന ആഹാരവും ഭക്ഷണവും നല്‍കിയിരുന്നതാകട്ടെ അതേ പേരുകാരനായ മറ്റൊരാള്‍ക്കും! കൊല്ലം തലവൂര്‍ ഞാറക്കാവ് വലിയപാറകുഴി വീട്ടില്‍ സുെലെമാന്‍ കുഞ്ഞി(85)ന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്ക് ഇരയായത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുെലെമാന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണെന്ന് അധികൃതര്‍ മകന്‍ നൗഷാദിനെ അറിയിച്ചു. അടുത്ത ദിവസം ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചെങ്കിലും അങ്ങനെയൊരു രോഗിയില്ലെന്നായിരുന്നു മറുപടി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം എസ്.എന്‍. ലോ കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ഇദ്ദേഹമെന്നറിഞ്ഞു. അവിടെയെത്തിയ നൗഷാദ് പിതാവിനു നല്‍കാനായി ആരോഗ്യപ്രവര്‍ത്തകയെ മൊെബെല്‍ ഫോണ്‍ ഏല്‍പിച്ചു. എന്നാല്‍, ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തില്‍ സുെലെമാനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നറിഞ്ഞു. തുടര്‍ന്നു നൗഷാദ് പിതാവിനായി പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍ തുടങ്ങി.

അധികൃതര്‍ ഇതു കൊടുത്തിരുന്നത് മറ്റൊരു സുെലെമാന്‍ കുഞ്ഞിനാണ്. അതിനിടെ, പിതാവ് കോവിഡ് മുക്തനായെന്ന വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ നൗഷാദ് കണ്ടത് സുെലെമാന്‍ കുഞ്ഞിന്റെ അപരനെയും. ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെ നടത്തിയ അന്വേഷണത്തില്‍, കഴിഞ്ഞ 25 മുതല്‍ സുെലെമാന്‍ കുഞ്ഞ് തിരുവനന്തപുരം മെഡി. കോളജില്‍ ചികിത്സയിലായിരുന്നെന്ന് വ്യക്തമായി. ബന്ധുക്കള്‍ തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സുെലെമാന്‍ കുഞ്ഞ് മരിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടിരുന്നു.

രോഗബാധിതനായപ്പോള്‍ തന്നെ സുെലെമാന്‍ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വിലാസത്തിലെ പിഴവുണ്ടായിരുന്നതിനാല്‍ ബന്ധുക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തലവൂര്‍ എന്ന സ്ഥലപ്പേര് െതെക്കാവൂര്‍ എന്നു രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. തെറ്റ് ബോധ്യപ്പെട്ട ശേഷവും ലാഘവബുദ്ധിയോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പെരുമാറിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സുെലെമാന്‍ കുഞ്ഞിന്റെ കബറടക്കം കുന്നിക്കോട് ജമാഅത്തില്‍ നടത്തി. ഭാര്യ: ഫാത്തിമാ കുഞ്ഞ്. മക്കള്‍: സീനത്ത്, നൗഷാദ്, റംലത്ത്, റഫീഖ്. മരുമക്കള്‍: ഷരീഫ്, റജീന, നാസര്‍, സജീന.



from mangalam.com https://ift.tt/2T9dg7x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages