കോവിഡ് തലച്ചോറിൽ തകരാറുണ്ടാക്കുമെന്നു കണ്ടെത്തൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 20, 2020

കോവിഡ് തലച്ചോറിൽ തകരാറുണ്ടാക്കുമെന്നു കണ്ടെത്തൽ

ന്യൂഡൽഹി : കോവിഡ‍് രോഗിക്ക് തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്).

കോവിഡ് ബാധിച്ച 11 വയസ്സുള്ള പെൺകുട്ടിയിലാണ് ഞരമ്പിന് ബലക്ഷയം സംഭവിച്ചതായും കാഴ്ചക്കും പ്രശ്നം ഉണ്ടായതായും കണ്ടെത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി എത്തിയത്. തുടർന്ന് എംആർഐ എടുത്തു നോക്കിയപ്പോഴാണ് എഡിഎസ് (Acute Demyelinating Syndrome) ഉണ്ടെന്നു കണ്ടെത്തിയതെന്നും വൈറസ്
തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് റിപ്പോർട്ട് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും എയിംസിലെ ചൈൽഡ് ന്യൂറോളജി വിഭാഗം തലവൻ ഡോ. ഷെഫാലി ഗുലാത്തി പറഞ്ഞു.

ഞരമ്പുകൾ സംരക്ഷിക്കുന്ന മയലിൻ ഉറയ്ക്ക് നാശം സംഭവിക്കുന്നതും തലച്ചോറിലേക്കുള്ള സൂചനകൾ കൃത്യമായി ലഭിക്കാതിരിക്കുന്നതും എഡിഎസിൽ ഉൾപ്പെടുന്നു. തുടർന്ന് ഇമ്യൂണോതെറപ്പിയിലൂടെ പെൺകുട്ടിയുടെ അവസ്ഥ കൂടുതൽ മെച്ചപ്പെട്ടു. 50 ശതമാനത്തോളം കാഴ്ച തിരിച്ചുകിട്ടിയതിനു പിന്നാലെയാണു പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തത്.



from mangalam.com https://ift.tt/35g8lXX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages