ഹത്രാസ്: അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നുണപരിശോധ നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 2, 2020

ഹത്രാസ്: അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നുണപരിശോധ നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ലളിത് യുവതി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനരോഷം തണുപ്പിക്കാന്‍ പോലീസിനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടിയുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സൂപ്രണ്ട് അടക്കം അഞ്ച് പോലീസുകാരെ സസ്‌പെന്റു ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് നടപടി.

ദളിത് യുവതി നേരിട്ട അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഉത്തര്‍പ്രദേശും പിന്നിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതോടെയാണ് പോലീസിനെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എസ്.പി, ഡി.എസ്.പി എന്നിവര്‍ക്ക് പുറമേ സര്‍ക്കിള്‍ ഓഫീസര്‍ രാം ഷബ്ദ്, ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ വര്‍മ്മ, സബ് ഇന്‍സ്‌പെക്ടര്‍ ജഗ്‌വീര്‍ സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എസ്.പിക്കും ഡി.എസ്.പിക്കും നാര്‍കോ-പോളിഗ്രാഫ് ടെസ്റ്റും നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാലാണിത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.



from mangalam.com https://ift.tt/3cREPeu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages