പെണ്‍കുട്ടിയുടെ വീട്ടുകാരെ ബാത്ത്‌റൂമില്‍ പോകാന്‍ പോലും വിടില്ല ; മറപ്പുരയ്ക്ക് പുറത്ത് പോലും യു പി പോലീസിന്റെ കാവല്‍...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 2, 2020

പെണ്‍കുട്ടിയുടെ വീട്ടുകാരെ ബാത്ത്‌റൂമില്‍ പോകാന്‍ പോലും വിടില്ല ; മറപ്പുരയ്ക്ക് പുറത്ത് പോലും യു പി പോലീസിന്റെ കാവല്‍...!!

ലക്‌നൗ: ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കേസിനോട് സാമ്യം കല്‍പ്പിക്കപ്പെടുന്ന യുപിയില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബാംഗങ്ങളെ പൊതുലോകവുമായി ബന്ധപ്പെടുന്നത് തടയാന്‍ കര്‍ശന ബന്തവസ്സിനുള്ളിലാക്കി ഉത്തര്‍ പ്രദേശ് പോലീസ്. കുടുംബാംഗങ്ങളെ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ വീടിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് കുടുംബത്തെ വീട്ടിലുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും വീട്ടുകാരുടെ മൊബൈല്‍ അടക്കം പിടിച്ചെടുക്കുകയും ഇരയുടെ പിതാവിനെ പോലീസ് മര്‍ദ്ദിക്കുകയും ചെയ്തതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഹത്രാസ് ജില്ലയിലെ പെണ്‍കുട്ടിയുടെ ഗ്രാമം മുഴുവനും പോലീസുകാരാണ്. ഇരയുടെ ബന്ധുക്കളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിരിക്കുയകാണ്. ഇവരെ കര്‍ശന നിരീക്ഷണത്തിന് കീഴീലുമാക്കി. ഗ്രാമത്തില്‍ നിന്നും പ്രധാന റോഡിലേക്ക് എത്തുന്ന രണ്ടു കിലോമീറ്റര്‍ പാതയില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുയാണ്. പുറത്തു നിന്നും ഗ്രാമത്തിലേക്ക് കടന്നു വരുന്ന എല്ലാ വഴികളിലും പോലീസിനെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്്. വെള്ളിയാഴ്ച രാത്രിയില്‍ മാധ്യമപ്രവര്‍ത്തകരെ രഹസ്യമായി സമീപിച്ച പെണ്‍കുട്ടിയുടെ ഒരു ബന്ധു കുടുംബാംഗങ്ങളെ പോലീസ് പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞു.

ഇവരുടെ മൊബൈലുകള്‍ പിടച്ചെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചെന്നും പറഞ്ഞു. തങ്ങളുടെ വീട് പോലീസ് കയ്യടക്കിയിരിക്കുകയാണെന്നും ടെറസില്‍ പോലും പോലീസ് കയറി നില്‍ക്കുകയാണെന്നും ഈ കൗമാരക്കാരന്‍ പറഞ്ഞു. തെരുവില്‍ നിന്നും കാണുന്ന കാര്യങ്ങളല്ലാതെ തങ്ങള്‍ക്ക് ഒരു വിവരവും കിട്ടുന്നില്ലെന്ന് നാട്ടുകാരും പറഞ്ഞിട്ടുണ്ട്. ഇരയുടെ വീട്ടിലുള്ളവരെ സ്വസ്ഥമായി ബാത്ത്‌റൂമില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ല എന്നും മറപ്പുരയ്ക്ക് പുറത്ത് പോലും പോലീസ് കാവലാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഡോക്ടറെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് കൗമാരക്കാരന്‍ പുറത്തുവന്നത്.

മാധ്യമങ്ങളെ കാണാന്‍ സാധിക്കാത്തതില്‍ കുടുംബത്തിനും നിരാശയുണ്ടെന്ന് ഇയാള്‍ പറയുന്നു. കൃഷിഭൂമിയിലൂടെയും മറ്റും ഗ്രാമത്തില്‍ നിന്നും പുറത്തു കടക്കാന്‍ അനേകം ഊടുവഴികളുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് കൗമാരക്കാരനുമായി ഗ്രാമത്തിന് പുറത്തെത്താന്‍ ഒരു ശ്രമം നടത്തിയിരുന്നു എന്നും എന്നാല്‍ വിജയിച്ചില്ല എന്നും ഇയാള്‍ പറയുന്നു. പുറംലോകവുമായുള്ള കുടുംബത്തിന്റെ ബന്ധം തന്നെ പോലീസ് വിഛേദിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ തൊഴിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ബോധം കെട്ടു വീണതായും പയ്യന്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ആരോപണം പോലീസ് നിഷേധിച്ചിരിക്കുകയാണ്.

ഈ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാനാകില്ല എന്നും അവരെ പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. കേസില്‍ അന്വേഷണം നടത്തുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ നിര്‍ദേശ പ്രകാരമാണ് ഈ കര്‍ശന നിയന്ത്രണമെന്നും പറയുന്നു. ഗ്രാമത്തില്‍ എസ്‌ഐടിയുടെ മൂന്നംഗസംഘം അന്വേഷണം നടത്തുകയാണ്. അവരുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍. ക്രമസമാധാന പരിപാലനം ലക്ഷ്യമിട്ടാണ് രാഷ്ട്രീയക്കാരെയും വ്യക്തികളെയും മാധ്യമങ്ങളെയും പ്രവേശിപ്പിക്കാത്തതെന്നും പറയുന്നു.



from mangalam.com https://ift.tt/2Soew6d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages