കാര്യമായ പ്രയോജനമില്ല; ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതിനെ എതിര്‍ത്ത് സിപിഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 7, 2020

കാര്യമായ പ്രയോജനമില്ല; ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതിനെ എതിര്‍ത്ത് സിപിഐ

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയിൽ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. യുഡിഎഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വലിയ അത്ഭുതമൊന്നും അവർ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങൾക്കില്ലെന്നുംസി.കെ.ശശിധരൻ പറഞ്ഞു. ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയിൽ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. സിപിഐയുടെ സീറ്റ് ആർക്കും വിട്ടുകൊടുക്കാനും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. Content Highlights: Kerala congress Jose k mani-LDF-CPI


from mathrubhumi.latestnews.rssfeed https://ift.tt/30KeLNx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages