രാജിവെച്ച് ജെഡിയുവില്‍ ചേര്‍ന്ന ബിഹാര്‍ മുന്‍ ഡിജിപിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 7, 2020

രാജിവെച്ച് ജെഡിയുവില്‍ ചേര്‍ന്ന ബിഹാര്‍ മുന്‍ ഡിജിപിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല

പട്ന: ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോലി രാജിവെച്ച് ജെഡിയുവിൽ ചേർന്ന പോലീസ് മേധാവി ഗുപ്തേശ്വർ പാണ്ഡെയ്ക്ക് സീറ്റ് ലഭിച്ചില്ല. ബുധനാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ച ജെഡിയുവിന്റെ 115 പേരുടെ സ്ഥാനാർഥി പട്ടികയിൽ പാണ്ഡെയുടെ പേരില്ല. കഴിഞ്ഞ മാസമാണ് ജോലിയിൽ നിന്ന് രാജിവെച്ച് അദ്ദേഹം നിതീഷ് കുമാറിന്റെ പാർട്ടിയിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാണ്ഡെയുടെ രണ്ടാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെടുന്നത്. 2009 ബുക്സർ പാർലമെന്റ് സീറ്റിൽ നിന്ന് മത്സരിക്കാൻ അദ്ദേഹം ഒരു ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. മുൻ പോലീസ് മേധാവിക്ക് കണ്ണുണ്ടായിരുന്ന ബുക്സർ മണ്ഡലത്തിൽ ഇത്തവണ ബിജെപിയാണ് മത്സരിക്കുന്നത്. മറ്റു സീറ്റുകളിലേക്ക് ജെഡിയു അദ്ദേഹത്തെ പരിഗണിക്കുകയും ചെയ്തില്ല. സീറ്റ് ലഭിക്കില്ലെന്ന വ്യക്തമായ ഗുപ്തേശ്വർ പാണ്ഡെ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. ഞാൻ വിരമിച്ച ശേഷം എല്ലാവരും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇത്തവണ മത്സരിക്കുന്നില്ല. നിരാശപ്പെടേണ്ട കാര്യമില്ല. ക്ഷമയോടെയിരിക്കുക. എന്റെ ജീവിതം പോരാട്ടങ്ങൾക്കായി നീക്കിവച്ചു. ജീവിതകാലം മുഴുവൻ ഒരു പൊതുസേവകനായി തുടരും. എന്റെ ജന്മദേശമായ ബുക്സറിലെ എല്ലാ സഹോദരങ്ങൾക്കും അഭിവാദ്യം അർപ്പിക്കുന്നു. വിരമിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം ജെഡിയുവിൽ ചേർന്നത്. നടൻ സുശാന്ത് സിങ് രജപുതിന്റെ മരണത്തിന് രാഷ്ട്രീയ നിറം നൽകുന്നതിൽ പാണ്ഡെ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2SDqMQq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages