ബെംഗളൂരു : ഡൽഹി -ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ ആൺകുഞ്ഞിന് ജൻമം നൽകി യുവതി.ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 6 ഇ 122 വിമാനത്തിലാണ്കുഞ്ഞിനെ മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ വിമാനത്തിലാണ് യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. Amazing scenes. Baby born mid-air on @IndiGo6E Delhi - Bangalore flight today, helped by the airlines crew. 👏👏👍 Future IndiGo pilot perhaps. 😎#aviation #avgeek #india ✈ pic.twitter.com/0rJm7B5suQ — Tarun Shukla (@shukla_tarun) October 7, 2020 വാർത്ത പുറത്ത് വന്നതോടെ കുഞ്ഞിന് ജീവിതകാലം മുഴുവനും ഇൻഡിഗോയിൽ സൗജന്യമായി യാത്രചെയ്യാനാകുമോ എന്ന ചർച്ചയാണ്സാമൂഹിക മാധ്യമങ്ങളിൽ. Baby boy born in flight on Delhi-Bangalore @IndiGo6E flight at 6:10pm. So proud of #Indigo 🥰🥰🥰🥰🥰 pic.twitter.com/KqBuX84lBN — Gp Capt Christopher (Retd) (@bcchristopher) October 7, 2020 വിമാനത്തിൽ വെച്ച് കുഞ്ഞിന് ജൻമം നൽകുന്നത് അത്യപൂർവ്വ സംഭവമാണെങ്കിലും ഓരോ എയർലൈൻസും സൗജന്യയാത്രയുമായി ബന്ധപ്പെട്ട്എടുക്കുന്ന തീരുമാനങ്ങളിൽ വ്യത്യാസമുണ്ടായേക്കാം. 2009ൽ എയർഏഷ്യയും 2017ൽ ജെറ്റ് എയർവേയ്സും ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് ആജീവനാന്ത സാജന്യയാത്ര പ്രഖ്യാപിച്ചിരുന്നു. content highlights:Baby Boy Born On IndiGo Delhi-Bengaluru Flight
from mathrubhumi.latestnews.rssfeed https://ift.tt/3jTxsGp
via
IFTTT
No comments:
Post a Comment