കൊല്ലം : സ്വകാര്യ ആശുപത്രി ഉടമയായ യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കടപ്പാക്കട പ്രതീക്ഷ നഗര്‍ - 31, ഭദ്രശ്രീയില്‍ ഡോ. അനൂപ് കൃഷ്ണ (35)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ കൈത്തണ്ട മുറിച്ചു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്നു 7 വയസ്സുകാരി മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ഡോക്ടറെ മാനസികമായി തളര്‍ത്തിയിരുന്നു. അതെ സമയം, ചില രാഷ്ട്രീയക്കാര്‍ ഡോക്ടറെ കാണാന്‍ വന്നതായും അതിനു ശേഷം ഡോക്ടറെ കാണാതായതായും വീട്ടുകാര്‍ ആരോപിച്ചു. പിന്നീട് ഭാര്യ ഡോ. അര്‍ച്ചന ബിജു ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ഡോക്ടറെ വര്‍ക്കലയില്‍ നിന്നു കണ്ടെത്തുകയായിരുന്നു.
പിന്നീട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടര്‍ എന്നു കുടുംബം ആരോപിക്കുന്നു. ഡോ. അനൂപിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കി. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ സമൂഹ മാധ്യമങ്ങളിലൂടെ ചിലരും ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകനാണു ഡോ. അനൂപ് കൃഷ്ണ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.
from mangalam.com https://ift.tt/3nefgt1
via IFTTT
No comments:
Post a Comment