ഡോ.അനൂപ് കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണങ്ങള്‍ ഉള്ളുലയ്ക്കുന്നതാണ്. സോഷ്യല്‍ മീഡിയകളിലൂടെ അത്രയധികം കുറ്റപ്പെടുത്തലുകള്‍ അനൂപ് നേരിടേണ്ടി വന്നു എന്നാണ് അദ്ദേഹത്തോട് അടുത്തവര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ഇടെ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്നുണ്ടായ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് അനൂപ് ജീവനൊടുക്കിയതെന്നാണ് വിവരം. ഇപ്പോള്‍ സംഭവത്തെ കുറിച്ച് ഡോ.ജിനേഷ് പിഎസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ജിനേഷ് പി എസിന്റെ കുറിപ്പ്,
'നിങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന പിന്തുണ കൊലവിളി ആഹ്വാനങ്ങള്‍ ഉണ്ടായപ്പോള്‍ നല്‍കിയിരുന്നെങ്കില്‍ ആ മനുഷ്യന്‍ ചിലപ്പോള്‍ ഇപ്പോഴും ജീവിച്ചിരിക്കില്ലായിരുന്നോ?'
'ആ മനുഷ്യന്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പിന്തുണയ്ക്കുമായിരുന്നോ?'
'ഒരു അടിസ്ഥാനവും ഇല്ലാത്ത മീഡിയസോഷ്യല്‍ മീഡിയ ആരോപണങ്ങളുടെ മുന്നില്‍ സ്വന്തം മക്കളുടെ മുന്നില്‍ പോലും തലകുനിച്ച് മൗനം കൊണ്ട് ആത്മഹത്യയെ മറച്ച എത്രയോ ആള്‍ക്കാര്‍ ഇന്നും മരിച്ചു ജീവിക്കുന്നു എന്ന് അറിയുമോ ???'
എനിക്ക് ലഭിച്ച ഒരു ചോദ്യമാണ്. തികച്ചും വ്യക്തിപരമായ ചോദ്യം.
മറുപടിയില്ല.
തല കുനിക്കുന്നു, ആത്മനിന്ദയോടെ...
വേണ്ടത് കൃത്യമായ നിയന്ത്രണങ്ങളും നിയമങ്ങളും നടപടികളുമാണ്.
ചികിത്സയില്‍ ആക്ഷേപം ഉള്ളവരുടെ പരാതികള്‍ ശാസ്ത്രീയമായും നിയമപരമായും ത്വരിത ഗതിയില്‍ അന്വേഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണം.
അസത്യ വാര്‍ത്തകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ കൊലവിളികള്‍ക്കെതിരെയും നടപടി ഉണ്ടാവണം.
ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ വീണ്ടും ആവര്‍ത്തിക്കപ്പെടും.
ചിലര്‍ തല കുനിച്ച്, പിടിച്ചു നില്‍ക്കും. മറ്റൊരു ആത്മഹത്യ വരെ നമ്മള്‍ ഇത് മറക്കും.
from mangalam.com https://ift.tt/3laAS7F
via IFTTT
No comments:
Post a Comment