വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ആത്മഹത്യയുടെ വക്കില്‍; ഡോക്ടറുടെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 3, 2020

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ആത്മഹത്യയുടെ വക്കില്‍; ഡോക്ടറുടെ വെളിപ്പെടുത്തല്‍

ലണ്‍ന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് കടുത്ത വിഷാദരോഗിയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹത്തെ ചികിത്സിച്ച മനോരോഗവിദഗ്ധന്‍ വെളിപ്പെടുത്തുന്നു. ലണ്ടനിലെ കിങ്‌സ് കോളേജ് ന്യൂറോ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ മൈക്കല്‍ കോപെല്‍മാന്റേതാണ് വെളിപ്പെടുത്തല്‍. ലണ്ടനിലെ ബെല്‍മാര്‍ഷിലെ അതിസുരക്ഷാജയിലിലാണ് അസാഞ്ജിനെ പാര്‍പ്പിച്ചിരിക്കുന്നത്.

പലപ്പോഴും അദ്ദേഹം മാനസിക വിഭ്രാന്തി കാണിക്കുന്നതായും അദ്ദേഹം നിരന്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും അത് കടുത്ത മാനസികരോഗത്തിന്റെ ലക്ഷണമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ ഇതുവരെ 20 തവണയോളം അസാഞ്ചിനെ സന്ദര്‍ശിച്ചു. അദ്ദേഹം വില്‍പ്പത്രം തയ്യാറാക്കുകയാണന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള യാത്രാമൊഴി തയ്യാറാക്കുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തി.

തങ്ങളുടെ സൈനിക, രാഷ്ട്രതന്ത്രപരമായ രേഖകള്‍ 2010ല്‍ പുറത്തുകൊണ്ടുവന്നതിനാണ് യു.എസ്. അസാഞ്ചിനെ പ്രതിയാക്കിയത്. അദ്ദേഹത്തിനെതിരേ 18 കേസുകളാണ് നിലവിലുള്ളത്.



from mangalam.com https://ift.tt/30y9ys7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages