ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്: 48 മണിക്കൂര്‍ നിര്‍ണായകമെന്ന് വൈറ്റ് ഹൗസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 3, 2020

ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്: 48 മണിക്കൂര്‍ നിര്‍ണായകമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്. ട്രംപിന് ഓക്സിജൻ സഹായം നൽകുണ്ടെന്ന് ചില യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നൽകിയിരുന്നു. വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകൾ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. pic.twitter.com/gvIPuYtTZG — Donald J. Trump (@realDonaldTrump) October 3, 2020 ഇതിനിടെ ട്രംപ് രോഗവിവരം മറച്ചുവെച്ച് ഫണ്ട് ശേഖരണ പരിപാടിയിൽ പങ്കെടുത്തതായും ആരോപണമുയർന്നിട്ടുണ്ട്. ട്രംപിനൊപ്പമുണ്ടായിരുന്ന ചില റിപ്പബ്ലിക്കൻ സെനറ്റർമാരും പിന്നീട് കോവിഡ് പോസിറ്റീവായി. ട്രംപിന്റെ കാമ്പയിൻ മാനേജർ ബിൽ സ്റ്റീഫൻ. സെനറ്റർമാരായ തോം ടില്ലിസ്, മൈക് ലീ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആമി കോണി ബാരറ്റിന്റെ നാമനിർദേശം ആഘോഷിക്കാനായി റോസ് ഗാർഡനിൽ നടത്തിയ പരിപാടി രോഗം പടർത്തിയതായി പൊതുജനാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. ഈ പരിപാടിയിൽ പങ്കെടുത്ത ട്രംപും ഭാര്യ മെലാനിയ അടക്കംഅഞ്ച് പ്രമുഖർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. Content Highlights: Ifeel much better now, will be back soon says Trump


from mathrubhumi.latestnews.rssfeed https://ift.tt/3lfAvZp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages