ഉളിക്കല്‍ (കണ്ണൂര്‍): പുഴയില്‍ ഒഴുക്കില്‍ പെട്ട് യുവതിയും സഹോദര പുത്രനും മരിച്ചു. കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് കോടാപറമ്പ് പുഴയിലാണ് സംഭവം. ഇവര്‍ക്കൊപ്പം പുഴയില്‍ കാണാതായ മറ്റൊരു കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കോരമ്പേത്ത് ഫസലിന്റെ ഭാര്യ താഹിറ(30)യും ഇവരുടെ സഹോദരന്‍ ബഷീറിന്റെ മകന്‍ 12 വയസുകാരന്‍ ബാസിത്തുമാണ് മരണത്തിന് കീഴടങ്ങിയത്. താഹിറയുടെ മകന്‍ 12കാരന്‍ മുഹമ്മദ് ഫായിസിനെ കാണാതായി.
രണ്ടാം തീയതി ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടികള്‍ ഇരുവരും വീടിന് സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങുകയും ഒഴുക്കില്‍ പെടുകയും താഹിറ രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് നിഗമനം. അപകടം നടന്നതിന് അരികില്‍ നിന്നു തന്നെ ബാസിത്തിനെ കണ്ടെത്തി. 50 മീറ്റര്‍ അകലെ നിന്നും താഹിറയെയും കണ്ടെത്തി.ഫായിസിനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബാസിത്തും ഫായിസും ഉളിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഫസലാണ് താഹിറയുടെ ഭര്‍ത്താവ്. ഫായിസിനെ കൂട്‌തെ ഷെല്‍ഫ ഷെറിന്‍, സിദ്ധിക്കുല്‍ അക്ബര്‍ എന്നീ മക്കളും അവര്‍ക്കുണ്ട്.ബഷീര്‍ പള്ളിപ്പാത്തിന്റെയും ഹസീനയുടെയും മകനാണ് ബാസിത്.സഹോദരങ്ങള്‍: ഫാത്തിമ ബഷീര്‍, മുഹമ്മദ് ബിലാല്‍, മുഹമ്മദ് സാബിത്.
from mangalam.com https://ift.tt/36B5jjz
via IFTTT
No comments:
Post a Comment