ജമ്മു കശ്മീരിന്റെ പതാക പുന:സ്ഥാപിക്കന്നത് വരെ ദേശീയ പതാക ഉയര്‍ത്തില്ല- മെഹബൂബ മുഫ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 23, 2020

ജമ്മു കശ്മീരിന്റെ പതാക പുന:സ്ഥാപിക്കന്നത് വരെ ദേശീയ പതാക ഉയര്‍ത്തില്ല- മെഹബൂബ മുഫ്തി

ശ്രീനഗർ:ആർട്ടിക്കിൾ 370 പ്രകാരം പതാകയും പ്രത്യേക പദവിയുംപുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങൾ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവർക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലിൽ നിന്ന് മോചിതയായ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. " ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാൽ മാത്രമേ ഞങ്ങൾ ദേശീയ പതാക ഉയർത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്." - മെഹ്ബൂബ മുഫ്തി പറഞ്ഞു. കേന്ദ്രം പിൻവലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാർട്ടി ഉപേക്ഷിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു." കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നൽകേണ്ടിവരും. അതാണ് സംഭവിക്കാൻ പോകുന്നതെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. നമ്മുടെ കൈയിൽനിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും"- മെഹ്ബൂബ മുഫ്തി പറഞ്ഞു. ആർട്ടിക്കിൾ 370 വിഷയം ഉയർത്തിക്കാട്ടി ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെഹ്ബൂബ മുഫ്തി വിമർശിച്ചു. യഥാർഥ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ ആർട്ടിക്കിൾ 370 വിഷയം എടുത്ത് ഉപയോഗിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. " ബിഹാറിൽ പോയ മോദിക്ക് ആർട്ടിക്കിൾ 370 നെ വീണ്ടും ആശ്രയിക്കേണ്ടിവന്നു. യഥാർഥ പ്രശ്നങ്ങൾ പരാമർശിക്കാൻപോലും അവർ ആഗ്രഹിക്കുന്നില്ല. യാഥാർഥ വിഷയങ്ങളിലെല്ലാം പരാജയപ്പെടുമ്പോൾ അവർ കശ്മീരും ആർട്ടിക്കിൾ 370 ഉം ഉയർത്തിക്കാട്ടും." - അവർ ആരോപിച്ചു. Content Highlights: Will Not Raise National Flag Till J&Ks Own Flag Back: Mehbooba Mufti


from mathrubhumi.latestnews.rssfeed https://ift.tt/3dPAKYU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages