മുംബൈ: ഇന്ത്യയിൽ അടിയന്തരമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടി വേണമെന്നും അതിനായില്ലെങ്കിൽ തൊഴിൽരഹിതരായ യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും ആർ.ബി.ഐ. മുൻ ഗവർണർ രഘുറാം രാജൻ. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാർത്തകളും കൊണ്ട് പ്രശ്നങ്ങളിൽനിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ല. സ്വാശ്രയ ഇന്ത്യ (ആത്മ നിർഭർ ഭാരത് ) പദ്ധതി വഴി ഇറക്കുമതി ഒഴിവാക്കാനും പകരം ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കാനുമുള്ള നീക്കം അപകടകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സെന്റർ ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ.നികുതിനിരക്കുകൾ ഉയർത്തി ഇറക്കുമതി കുറച്ച് ഇവിടെ ഉത്പാദനം കൂട്ടാനുള്ള ശ്രമമാണെങ്കിൽ ആത്മനിർഭർ ഭാരത് പദ്ധതി അപകടകരമായിരിക്കും. ഏതാനും വർഷമായി ഈ രീതി ഉപയോഗിച്ച് പരാജയപ്പെട്ടതാണ്. ആ ദിശയിൽ വീണ്ടും പോകുന്നത് നല്ലതല്ല. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. അതിനേക്കാൾ കുറഞ്ഞ വിലയിൽ കയറ്റുമതി നടത്താനായാലേ പ്രയോജനമുണ്ടാകൂ. ചൈന ഉയർന്നുവന്നത് അസംബ്ലിങ് യൂണിറ്റുകളുടെ പിൻബലത്തിലായിരുന്നു. ഘടകങ്ങൾ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിച്ച് കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കിൽ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയർത്തുന്നതിനു പകരം ഇന്ത്യയിൽ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്. പണം ചെലവിടുന്നത് ശ്രദ്ധയോടും ബുദ്ധിപൂർവവുമാണെങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2J24hDp
via
IFTTT
No comments:
Post a Comment