കർഷകസമരം ശക്തമാക്കുന്നു; നവംബർ മൂന്നിന് രാജ്യവ്യാപക ഉപരോധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 9, 2020

കർഷകസമരം ശക്തമാക്കുന്നു; നവംബർ മൂന്നിന് രാജ്യവ്യാപക ഉപരോധം

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ പഞ്ചാബിലും ഹരിയാണയിലും തുടരുന്ന സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ (ബി.െക.യു.) തീരുമാനിച്ചു. നവംബർ മൂന്നിന് രാജ്യവ്യാപകമായി ദേശീയപാതകളുൾപ്പെടെ ഉപരോധിക്കാനും ബി.കെ.യു.വിന്റെ വെള്ളിയാഴ്ചത്തെ യോഗം തീരുമാനിച്ചു. ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുപ്പതോളം കർഷകസംഘടന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബി.കെ.യു.വിനു പുറമേ ഇടതുപക്ഷമുൾപ്പെടെയുള്ള 150-ഓളം കർഷകസംഘടനകൾ ചേർന്ന ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും ഭാരതീയ കിസാൻ മഹാസംഘും പ്രക്ഷോഭം തുടരുകയാണ്. ബി.ജെ.പി.ക്ക് അധികാരത്തിന്റെ അന്ധത ബാധിച്ചിരിക്കുകയാണെന്നും ഇതിനെതിരേ നവംബർ മൂന്നിന് 10 മുതൽ നാലുവരെ ദേശീയപാതകളും റോഡുകളും ഉപരോധിക്കുമെന്നും യോഗത്തിനുശേഷം ബി.കെ.യു. നേതാവ് ഗുർണാം സിങ് പറഞ്ഞു. കർഷകരും കമ്മിഷൻ ഏജന്റുമാരും തൊഴിലാളികളും നിയമത്തിനെതിരേ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബിലാണ് സമരം രൂക്ഷം. ഫിറോസ്‌പുർ ഡിവിഷന്റെ കണക്കുപ്രകാരം ഉപരോധം കാരണം റെയിൽവേക്ക് ഇതുവരെ 210 കോടി രൂപ നഷ്ടമുണ്ടായി. ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഒക്ടോബർ ഏഴുവരെ തിരിച്ചുനൽകിയതു മാത്രം 55 ലക്ഷം രൂപയാണ്. 33 സ്ഥലങ്ങളിലാണ് സെപ്റ്റംബർ 24 മുതൽ റെയിൽ ഉപരോധിക്കുന്നത്. ദിവസേനയുള്ള 28 ചരക്കു തീവണ്ടികളും 14 യാത്രാവണ്ടികളും മുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാന്യങ്ങൾ കയറ്റിയയക്കുന്നതുവഴി ദിവസവും 14 കോടിയോളമാണ് റെയിൽവേക്ക് വരുമാനം ലഭിക്കുന്നത്. 15 ദിവസമായി ചരക്കുനീക്കം സ്തംഭിച്ചു. കഴിഞ്ഞമാസം 23 വരെ 650 ചരക്കുവണ്ടികൾ ഓടിയതുവഴി റെയിൽവേക്കു ലഭിച്ചത് 327 കോടിയായിരുന്നു. മുൻവർഷം ഇതേ മാസത്തേക്കാൾ 114 ശതമാനം അധികം. ടോൾപ്ലാസകൾ ഉപരോധിക്കുന്നതിനാൽ ദേശീയപാത അതോറിറ്റിയുടെ വരുമാനത്തിലും ഒക്ടോബർ ഒന്നുമുതൽ എട്ടുവരെ 11 കോടിയുടെ ഇടിവുണ്ടായി. പഞ്ചാബിൽ 7.5 കോടിയും ഹരിയാണയിൽ 3.5 കോടിയും ആണ് നഷ്ടം.


from mathrubhumi.latestnews.rssfeed https://ift.tt/34EDfZX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages